NEWS

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; അന്തർജില്ലാ വേട്ടസംഘത്തിലെ പ്രതി ഒരു വർഷത്തിനു ശേഷം പിടിയിൽ


വരന്തരപ്പിള്ളി∙ ലൈസൻസില്ലാത്ത തോക്കും തിരകളും മാംസവുമായി അന്തർജില്ലാ വേട്ടസംഘത്തെ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ വരന്തരപ്പിള്ളി പൊലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം ഏലംകുളം വില്ലേജ് പാറക്കൽമുക്ക് സ്വദേശി ചേലക്കാട്ടുതൊടി വീട്ടിൽ അൻവർ അലി (41) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.2025 നവംബർ 17ന് രാത്രി പട്രോളിങ് നടത്തുകയായിരുന്ന വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും പുലിക്കണ്ണി സെന്ററിൽ വച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാംസവും തോക്കിൽ ഉപയോഗിക്കുന്ന ഒരു കാലിക്കേസും 10 പെല്ലറ്റുകളും പിടികൂടിയിരുന്നു. മൂന്ന് ചാക്കുകളിലായാണ് മാംസം കടത്തിക്കൊണ്ടുവന്നത്. സംഭവദിവസം പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട അൻവർ അലി പിന്നീട് സ്ഥിരമായി ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ  അന്വേഷണത്തിലാണ് ഇയാളെ മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്.


Fashion ⏭️

Back to top button