NEWS

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ട്, എടിഎമ്മിൽ എത്തുന്നവരിൽ നിന്നു പണം തട്ടി; യുവാവ് അറസ്റ്റിൽ


പെരുമ്പാവൂർ∙ ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് കോന്നം കുടി വീട്ടിൽ ആസിഫ്.കെ.ഹസൻ(28) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ -എടിഎമ്മിൽ  പണം നിക്ഷേപിക്കാൻ ചെന്ന ആളിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച്‌ 10,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക് എടിഎമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നില്ല എന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്തു നൽകാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഗൂഗിൾ പേ ചെയ്തെന്ന രീതിയിൽ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ചാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. സമാന തട്ടിപ്പിന് മുൻപും റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ഇയാൾ ഇത്തരത്തിൽ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേക്ഷിച്ചു വരുന്നു. എസ്ഐമാരായ ആർ.ബി.റോഷ്‌നി, സി.ബി.അനിൽ കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം.പി.രതിഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Fashion ⏭️

Back to top button