NEWS

അഞ്ചാം വയസ്സിൽ വായിച്ചത് 3000 പുസ്തകങ്ങൾ; ഐക്യു 141, ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യൻ വംശജനായ കൊച്ചു മിടുക്കൻ

ഇന്നത്തെ കാലത്തെ കുഞ്ഞുങ്ങൾ അസാധാരണമായ കഴിവുകളുമായാണ് ജനിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ പ്രതിഭ കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന നിരവധി കുട്ടികളുണ്ട്. കാനഡയിൽ താമസിക്കുന്ന അർജുൻ പ്രജാപതി എന്ന അഞ്ചു വയസ്സുകാരനാണ് ഈ നിരയിലെ ഏറ്റവും പുതിയ താരം. ഇതിനോടകം തന്നെ മൂവായിരത്തിലധികം പുസ്തകങ്ങൾ വായിച്ചുതീർത്ത ഈ കൊച്ചു മിടുക്കന്റെ ഐക്യു നിലവാരം 141 ആണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആരാണ് അർജുൻ പ്രജാപതി?

ഗുജറാത്തിലെ വഡോദര സ്വദേശികളായ വിശാൽ-മഹിത ദമ്പതികളുടെ മകനാണ് അർജുൻ. കാനഡയിൽ ഡോക്ടറായി ജോലി ചെയ്യുന്ന വിശാലും അഭിഭാഷകയായ മഹിതയും വിവാഹശേഷം ഗുജറാത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയവരാണ്. അർജുന് ഒന്നര വയസ്സുള്ളപ്പോഴാണ് അവന്റെ അസാമാന്യ ബുദ്ധിശക്തി മാതാപിതാക്കൾ ആദ്യം തിരിച്ചറിയുന്നത്.

തുടക്കത്തിൽ ചിത്രങ്ങളുള്ള കഥാപുസ്തകങ്ങൾ മാത്രം നൽകിയിരുന്ന മാതാപിതാക്കൾ, പിന്നീട് ചരിത്രം, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ അവന് പരിചയപ്പെടുത്തി. യാത്രകളിൽ എപ്പോഴും പത്ത് പുസ്തകങ്ങൾ അർജുന്റെ കൂടെ കരുതുന്ന ശീലം അവർക്കുണ്ടായിരുന്നു. വായിക്കാൻ കുട്ടി താൽപ്പര്യം കാണിക്കുമ്പോഴെല്ലാം ആ പുസ്തകങ്ങൾ അവന് നൽകും. നിരന്തരമായ വായനയിലൂടെയും പരിശീലനത്തിലൂടെയും അഞ്ചു വയസ്സിനുള്ളിൽ തന്നെ ലോകത്തെ മിക്ക വിഷയങ്ങളെക്കുറിച്ചും അറിവ് നേടാൻ ഈ കുരുന്ന് മിടുക്കനായിക്കഴിഞ്ഞു.

Fashion ⏭️

Back to top button