NEWS
കാപ്പ കേസ് പ്രതി ‘മിന്നല്‍ ഫൈസൽ’ കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമോ?

തിരുവനന്തപുരം ∙ കാപ്പ കേസ് പ്രതിയുടെ മൃതദേഹം ചിറയിന്‍കീഴില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ പ്രതിയായ മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിനു 4 ദിവസം പഴക്കമുണ്ടെന്നാണു നിഗമനം. പ്രദേശത്ത് നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. അടുത്തിടെയാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഫൈസല്‍ കാപ്പ കേസ് പ്രതി ആയതിനാല്‍ കൊലപാതക സാധ്യത ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫൊറന്‍സിക് നടപടികള്‍ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
Source link


