NEWS
കോൺഗ്രസ് അക്രമത്തിൽ വ്യാപക പ്രതിഷേധവുമായി ബിജെപി; സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്∙ ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവനുനേരെയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് നേരെയും ഉണ്ടായ കോൺഗ്രസ് അക്രമത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ബിജെപി ഓഫിസിനും നേതാക്കൾക്കും നേരെ അക്രമങ്ങൾ നടത്തിയവർക്കെതിരെ കേസ് എടുക്കാൻ പൊലീസ് തയാറാകണമെന്ന് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി.സതീശന് ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ നടപടി എടുക്കുകയാണ് വേണ്ടത്. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന് നേരെയുണ്ടായ അക്രമത്തിന് അതേ രീതിയിൽ മറുപടി നൽകാൻ ബിജെപി തീരുമാനിച്ചാൽ മന്ത്രിമാർ റോഡിൽ ഇറങ്ങേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Fashion ⏭️




