BUSINESS

ഏഷ്യയിലെ ‘ഇന്ധന യുദ്ധം’; ഭൂമിക്കടിയിൽ കൂടുതൽ രഹസ്യ അറകൾ തുറക്കാൻ ഇന്ത്യ, സ്ട്രാറ്റജിക് ക്രൂഡ് റിസർവ് ശേഷി ഉയർത്തും


പശ്ചിമേഷ്യൻ യുദ്ധം നൽകിയ പാഠം ഉൾക്കൊണ്ട്, വിവിധ തരം ഇന്ധനങ്ങളുടെ കരുതൽ ശേഖരം വർധിപ്പിക്കാൻ ഇന്ത്യ. ക്രൂഡ് ഓയിൽ, എൽ.പി.ജി, എൽ.എൻ.ജി എന്നിവയുടെ റിസർവ് കുറഞ്ഞത് 40 ദിവസത്തേക്കെങ്കിലും ഉയർത്തും. ഇറാൻ യുദ്ധത്തിന് സമാനമായ ആഗോള അനിശ്ചിതാവസ്ഥകളിൽ ഭാവിയിൽ വെല്ലുവിളികൾ ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. നിലവിൽ ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ക്രൂഡ് റിസർവ് കുറഞ്ഞു നിൽക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സ്വന്തം രാജ്യത്തെ ക്രൂഡ് റിസർവ് വർധിപ്പിക്കാൻ ഏഷ്യയിലെ സാമ്പത്തിക ശക്തികൾക്കിടെ വലിയ കിട മത്സരം തന്നെയാണ് അടുത്തിടെ നടന്നത്. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുള്ള ക്രൂഡിന്റെ പ്രാധാന്യം കൂടി ഇറാൻ യുദ്ധം വെളിവാക്കിയതിന്റെ പരിണിത ഫലമാണിത്ഇന്ത്യ, ചൈന, ജപ്പാൻ – ക്രൂഡ് റിസർവ് ഇങ്ങനെ…ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം ചൈനയുടെ പക്കലാണ്. 140 കോടി ബാരൽ എമർജൻസി റിസർവാണ് ചൈനയ്ക്കുള്ളത്. സ്വന്തമായി ക്രൂഡ് സൈറ്റുകൾ ഇല്ലെങ്കിലും ലോകത്ത് ഏറ്റവും മികച്ച രീതിയിൽ ക്രൂഡ് ഓയിൽ സ്ട്രാറ്റജിക് റിസർവുള്ളത് ജപ്പാനാണ്. 26.3 കോടി ബാരൽ ശേഖരമാണുള്ളത്. ഈ മൂന്ന് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രകൃതദത്തമായ എണ്ണ നിക്ഷേപമുള്ളത് ചൈനയ്ക്കാണെങ്കിലും ആ രാജ്യത്തിന്റെ ഭീമമായ ആവശ്യങ്ങൾക്ക് ഇത് തികയാറില്ല. ഇന്ത്യയ്ക്ക് ഏകദേശം 500 കോടി ബാരൽ സ്വാഭാവിക എണ്ണ നിക്ഷേപമുണ്ടെങ്കിലും ഇന്ധന ഉപഭോഗം കൂടുതലായതിനാൽ ആഭ്യന്തര ആവശ്യത്തിന്റെ ഏകദേശം 85 ശതമാനത്തിലധികവും ഇവിടേക്ക് ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്ശേഷി വർധിപ്പിക്കാൻ ഇന്ത്യനിലവിൽ 9.5 ദിവസത്തേക്ക് മാത്രമുള്ള 5.33 കോടി ടണ്ണിന്റെ ക്രൂഡ് ശേഖരമാണ് അഞ്ചിടങ്ങളിലായി ഇന്ത്യയ്ക്കുള്ളത്. ഇത് 40 ദിവസങ്ങളിലേക്ക് പ്രയോജനപ്പെടുന്ന വിധം സംഭരണശേഷി ഉയർത്താനാണ് ഒരുക്കം. അഞ്ച് ഇടങ്ങളിൽക്കൂടി ഭൂഗർഭ ക്രൂഡ് ഓയിൽ ശേഖരം നടത്താനുള്ള പദ്ധതി വേഗത്തിലാക്കും. ഒഡീഷയിലെ ചാണ്ടിഖോൽ, രാജസ്ഥാനിലെ ബിക്കാനീർ, മധ്യപ്രദേശിലെ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവിടങ്ങളിലാണ് പുതിയ ക്രൂഡ് ഓയിൽ റിസർവ് വരുന്നത്. പുതിയ റിസർവ് കേന്ദ്രങ്ങൾ നിർമിക്കുന്നതിനൊപ്പം, നിലവിലുള്ളതിന്റെ ശേഷി ഉയർത്താനും പദ്ധതിയുണ്ട്നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂൽ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിൽ 5.33 മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരമാണ് ഇന്ത്യയ്ക്കുള്ളത്. യുദ്ധം പോലെയുള്ള അടിയന്തിര ഘട്ടങ്ങളിൽ വിദേശ ഇറക്കുമതി പൂർണമായി നിലയ്ക്കുന്ന പക്ഷം 9.5 ദിവസത്തേക്ക് മാത്രമാണ് ഇവ ഉപയോഗിക്കാൻ സാധിക്കുന്നത്. പുതിയ കമ്മിറ്റിഇന്ധന ശേഖരം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു കമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞു. പുതിയ ലൊക്കേഷനുകൾ, ഓപ്പറേറ്രിങ് മോഡലുകൾ, ഓവർ ഗ്രൗണ്ട്, അണ്ടർ ഗ്രൗണ്ട് സ്റ്റോറേജ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങാണ് പരിണിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയുടെ ക്രൂഡ് റിസർവ്നിലവിൽ ഇന്ത്യയ്ക്ക് 39 ദശലക്ഷം ബാരലിന്റെ ക്രൂഡ് ഓയിൽ റിസർവാണുള്ളത്. 8 ദിവസം രാജ്യത്തേക്കു നടക്കുന്ന ഇറക്കുമതിക്ക് തുല്യമാണിത്. അതേ സമയം, ഏഷ്യയിലെ മറ്റ് പ്രമുഖ സാമ്പത്തിക ശക്തികളായ ചൈനയ്ക്ക് 70 ദിവസത്തെയും, ജപ്പാന് 200 ദിവസത്തെയും ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നാണ് കണക്കുകൾ. അതേ സമയം സമീപ കാലത്തായി ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ സ്ട്രാറ്റജിക് ക്രൂഡ് ഓയിൽ റിസർവ് വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ ലൊക്കേഷനുകളിൽ അടുത്ത നാല് മുതൽ അഞ്ച് വർഷങ്ങൾക്കകം ഇരട്ടിയിലധികം ക്രൂഡ് റിസർവ് ശേഷി ഉയർത്താനും ലക്ഷ്യമിടുന്നു. കുറഞ്ഞത് 120 ദശലക്ഷം ബാരൽ കരുതൽ ശേഖരമാണ് ലക്ഷ്യമിടുന്നത്അതേ സമയം, എൽ.പി.ജി, എൽ.എൻ.ജി റിസർവ് ഇന്ത്യയ്ക്ക് താരതമ്യേന കുറവാണ്. ലിക്വിഡ് ആയി പ്രഷറൈസ്ഡ് സ്റ്റോറേജ് നടത്തുക എന്നതാണ് എൽ.പി.ജിയുമായി ബന്ധപ്പെട്ട വെല്ലുവിളി. എൽ.എൻ.ജി റിസർവ് സൂപ്പർ കൂൾഡ് താപനിലയിലാണ് നടത്തേണ്ടത്. ലീക്ക്, വിസ്ഫോടനം തുടങ്ങിയ സാധ്യതകൾ അധികരിച്ചു നിൽക്കുന്നതിനാൽ എൽ.പി.ജി, എൽ.എൻ.ജി എന്നിവയുടം സംഭരണത്തിന് കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളാണ് പിന്തുടരുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ എൽ.പി.ജി സ്റ്റോറേജ് ശേഷി ഏകദേശം 140,000 ടണ്ണുകൾ മാത്രമാണ്. ഇത് ദേശീയ തലത്തിൽ രണ്ട് ദിവസത്തെ ആവശ്യത്തിന് മാത്രമാണ് തികയുക. പ്രധാനമായും പാറകൾ കൊണ്ട് നിർമിതമായ ഭൂഗർഭ അറകളിലാണ് എൽ.പി.ജി ശേഖരമുള്ളത്.


Source link

Back to top button