NEWS
വന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശം: നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം∙ വന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശത്തിന് നഷ്ടപരിഹാരത്തുക 100 ശതമാനം വര്‍ധിപ്പിച്ചു സര്‍ക്കാര്‍. നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഒഴിവാക്കി. കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോ കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കുറവാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
Fashion ⏭️




