SPORTS

പ്രതികയുടെ തകർപ്പൻ സെഞ്ചറി, ഷെഫാലിയുടെ കിടിലൻ ഫിഫ്‌റ്റി; സിംബാബ്‌വെയ്ക്കെതിരായ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് വൻ ജയം


വഡോദര ∙ ട്വന്റി20 പരമ്പരയിൽ നിർത്തിയിടത്തുനിന്ന് ഏകദിനത്തിൽ തുടങ്ങി ഇന്ത്യൻ വനിതാ ടീം. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തർപ്പൻ ജയം. വഡോദരയിലെ കൊട്ടാംബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 49.5 ഓവറിൽ 197 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ 27.1 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. മറുപടി ബാറ്റിങ്ങിൽ, ഷെഫിലിക്കു പകരം പ്രതികാ റാവലാണ് സ്മൃതി മന്ഥനയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം. ഒന്നാം വിക്കറ്റിൽ പ്രതികയും സ്മൃതിയും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തു. 16–ാം ഓവറിലാണ് സ്മൃതി പുറത്തായത്. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീചരണി, മൂന്നു വിക്കറ്റെടുത്ത ക്രാന്തി ഗൗഡ്, രണ്ടു വിക്കറ്റെടുത്ത ദീപ്തി ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമ എന്നിവരാണ് സിംബാബ്‌വെയ നിരയെ വരിഞ്ഞുമുറുക്കിയത്. എങ്കിലും അവസാന ഓവർ വരെ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചു. അർധസെഞ്ചറി നേടിയ ബിലവഡ് ബിസയാണ് (92 പന്തിൽ 62) ആണ് അവരുടെ ടോപ് സ്കോറർ.


Auto ⏭️

Back to top button