NEWS

സർക്കാരിന് പാർട്ടിയിൽ നിന്നോ മുന്നണിയിൽ നിന്നോ സമ്മർദ്ദമില്ല ,​ തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്ന് വി ഡി സതീശൻ

വി. ഡി. സതീശൻ

ന്യൂഡൽഹി: സർക്കാരിന് പാർട്ടിക്കുള്ളിൽ നിന്നോ മുന്നണിക്കുള്ളിൽ നിന്നോ യാതൊരു സമ്മർദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുസ്ലിം ലീഗ് തനിക്ക് മേൽ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഇന്ത്യൻ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയായി പ്രവർത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മാനുഷികമായ തെറ്റുകൾ എല്ലാവർക്കുമുള്ളതു പോലെ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമായിരുന്നെന്നും സതീശൻ വെളിപ്പെടുത്തി. നയപരമായ വിഷയങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യുമെങ്കിലും ദൈനംദിന ഭരണകാര്യങ്ങളിൽ അതിന് കഴിയില്ല. മന്ത്രിസഭയ്ക്ക് അകത്ത് തന്നെ മുതിർന്ന നേതാക്കൾ ഉള്ളതിനാൽ ഭരണപരമായ തീരുമാനങ്ങളെല്ലാം നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിച്ച ശേഷമാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളുടെ കാലത്ത് ആർക്കും ആരെ വേണമെങ്കിലും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോയാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സ്വയം ബോദ്ധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read News ⏭️

Back to top button