NEWS

റെക്കാഡ് തിരുത്തി, ഗുരുവായൂരിൽ നടന്നത് 420 വിവാഹങ്ങൾ

ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്നലെ ഗുരുവായൂരിൽ നടന്നത് 420 വിവാഹങ്ങൾ. 443 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. ആഗസ്റ്റ് 23ന് നടന്ന 416 വിവാഹങ്ങളുടെ റെക്കാർഡ് ഇതോടെ വഴിമാറി. പുലർച്ചെ നാലിന് വിവാഹങ്ങൾക്ക് തുടക്കമായി. ദർശനവും വിവാഹച്ചടങ്ങുകളും സുഗമമാക്കാൻ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ആറ് മണ്ഡലപങ്ങൾ സജ്ജീകരിച്ചിരുന്നു. കൂടുതൽ പൊലീസിനെയും ഫയർഫോഴ്‌സ്, ആംബുലൻസ് സൗകര്യവും ഉറപ്പാക്കിയിരുന്നു. ഒരു വിവാഹസംഘത്തിനൊപ്പം 25 പേർക്കാണ് പ്രവേശനം അനുവദിച്ചത്.

ഇത്രയധികം കല്യാണങ്ങൾ പരാതിയില്ലാതെ നടത്താനായതിന് പിന്നിൽ മികച്ച ആസൂത്രണമാണെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.

Read News ⏭️

Back to top button