NEWS

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം; ലോഹക്കഷണം തുളഞ്ഞുകയറിയത് 1993ലെ സ്ഫോടനത്തിൽ


മുംബൈ∙1993ൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിൽ മുഖത്തു തുളഞ്ഞുകയറിയ ബോംബിലെ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. 1993 മാർച്ച് 12നു മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫിസിന് എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ ഗുജറാത്ത് സ്വദേശി സുധീർ തുക്കാറാം മോഹിതെയ്ക്കു (57) പരുക്കേറ്റിരുന്നു. പരുക്ക് ഗുരുതരമല്ലാത്തതിനാൽ അന്നു പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.ചുണ്ടിനു സമീപം ചെറിയ തടിപ്പ് ഉണ്ടായിരുന്നെങ്കിലും ഗൗരവമായെടുത്തില്ല. ചില്ല് മുഖത്തുണ്ടെന്നും അറിഞ്ഞില്ല. ഈയിടെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എംആർഐ സ്കാനിങ് തടസ്സപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് 6 മില്ലിമീറ്റർ വലുപ്പമുള്ള ലോഹഭാഗം മുഖത്തുണ്ടെന്നു കണ്ടെത്തിയത്. ശസ്ത്രക്രിയയിൽ ലോഹക്കഷണം നീക്കം ചെയ്തു.


Fashion ⏭️

Back to top button