NEWS

സൗദിയിലെ ചെങ്കടൽ‌ തീരനഗരം ലക്ഷ്യമിട്ട് ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ; പ്രതിരോധിച്ച് സഖ്യസേന


റിയാദ് ∙ സൗദി അറേബ്യയിലെ ചെങ്കടൽ തീരനഗരമായ യാൻബു ലക്ഷ്യമിട്ട് യമനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന തകർത്തതായി റിപ്പോർട്ട്. ചെങ്കടലിനു മുകളിലൂടെ പറന്ന രണ്ട് ക്രൂയിസ് മിസൈലുകളും റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി സഖ്യസേന അറിയിച്ചു.സൗദി അറേബ്യയിലെ ജനവാസ മേഖലകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്ന് സഖ്യസേന വ്യക്തമാക്കി. യാൻബു നഗരത്തെ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആകാശത്തുവച്ചുതന്നെ തകർത്തു. ചെങ്കടലിനു മുകളിലൂടെ സഞ്ചരിക്കവെയാണ് രണ്ട് മിസൈലുകൾ സഖ്യസേന വെടിവച്ചിട്ടത്.


Fashion ⏭️

Back to top button