NEWS

‘ഐക്യ അയർലൻഡ് യാഥാർഥ്യമായി കാണാൻ ആഗ്രഹം’: രാഷ്ട്രീയ തർക്കവിഷയം വീണ്ടും ചർച്ചയാക്കി ട്രംപ്


ഡൂൺബെഗ് ∙ വടക്കൻ അയർലൻഡ് യുകെയിൽനിന്നു വേർപെട്ട് റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ ഭാഗമായിക്കാണാനുള്ള ആഗ്രഹം വീണ്ടും പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച ഡബ്ലിൻ സന്ദർശിച്ചപ്പോഴാണ് പൊള്ളുന്ന രാഷ്ട്രീയ തർക്കവിഷയങ്ങളിലൊന്ന് പ്രസിഡന്റ് എടുത്തിട്ടത്.ഐറിഷ് ഐക്യം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് വിഷയം വീണ്ടും ചർച്ചയാക്കി. ഇക്കാര്യത്തിൽ തനിക്ക് ഗംഭീര ജനപിന്തുണ ലഭിച്ചെന്നും അവകാശപ്പെട്ടു. സ്കോട്‌ലൻഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച അഭിപ്രായം മറ്റരവസരത്തിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും സൂചിപ്പിച്ചു. വടക്കൻ അയർലൻഡും സ്കോട്‌ലൻഡും യുകെയുടെ ഭാഗമായി തുടരണോയെന്നതിൽ ഹിതപരിശോധനയൊന്നും വേണ്ടെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേണെമിന്റെ നിലപാട്. 


Fashion ⏭️

Back to top button