NEWS

‘എഐയുടെ അതിവേഗ മുന്നേറ്റം മനുഷ്യരാശിയുടെ അവസാനം കുറിക്കും; ഗവേഷകർക്ക് കടുത്ത ആശങ്ക’


കലിഫോർണിയ ∙ എഐ സാങ്കേതികവിദ്യയുടെ മുന്നേറ്റവും വേഗവും മനുഷ്യരാശിയെ എങ്ങനെ ബാധിക്കുമെന്നതിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗവേഷകർക്ക് ഭയമുണ്ടെന്ന് എഐ കമ്പനിയായ ആൻത്രോപ്പിക്കിലെ മുൻ ഗവേഷകൻ ജേക്കബ് കോക്സൺ. നിയന്ത്രണാതീതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഉപയോഗത്തെ കുറിച്ച് ആശങ്കകൾ ഉന്നയിച്ചുകൊണ്ടുള്ള തന്റെ വൈറലായ രാജിക്കത്തിനെക്കുറിച്ച് ബിബിസിയുടെ ലോറ ക്യുൻസ്‌ബെർഗുമായി സംസാരിക്കുകയായിരുന്നു ജേക്കബ് കോക്സൺ. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനിടയിലും എഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ സുരക്ഷാ ആശങ്കകൾ വർധിക്കുന്നത് ചൂണ്ടികാട്ടി അദ്ദേഹം ജോലി രാജി വയ്‌ക്കുകയായിരുന്നു.‘എഐ സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഇപ്പോഴത്തെ വേഗം കുറയ്‌ക്കുന്നില്ലെങ്കിൽ, അത് മനുഷ്യരാശിയുടെ അവസാനമായിരിക്കും. എഐ കമ്പനികളിൽ പ്രവർത്തിക്കുന്ന ആളുകൾ, നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നത് ഗൗരവത്തോടെയാണ്. കാരണം അവർ ഒരു മത്സരത്തിൽ കുടുങ്ങിയിരിക്കുകയാണ്. ആ മത്സരത്തിന്റെ ഫലങ്ങളെ അവർ ഭയപ്പെടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഈ സാഹചര്യം യാഥാർഥ്യമാവാൻ സാധ്യതയുണ്ട്.’ – ‘സൺഡേ വിത്ത് ലോറ ക്യുൻസ്‌ബെർഗ്’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എഐ ദുരന്തം എങ്ങനെയായിരിക്കും എന്നതാണ് ഉത്തരം നൽകാൻ ഏറ്റവും പ്രയാസമുള്ള ചോദ്യമെന്ന് ജേക്കബ് കോക്സൺ പറയുന്നു.


Fashion ⏭️

Back to top button