NEWS
പിണറായി, റിയാസ്, വീണ; പൊലീസ് മുറുകിയാലും ഇ.ഡി അയയില്ല

തിരുവനന്തപുരം ∙ അനധികൃത പണമിടപാട്, കൈക്കൂലി എന്നിവയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ, അതുസംബന്ധിച്ച അന്വേഷണത്തിൽനിന്ന് ഇ.ഡി പിൻമാറില്ല. പകരം, കേസിൽ സ്വന്തംനിലയിൽ കുറ്റപത്രം നൽകാനാണു നീക്കം.അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ഇ.ഡിക്കാവില്ല. അതുകൊണ്ടാണ് കേസെടുക്കാൻ ശുപാർശ ചെയ്ത് പൊലീസ് മേധാവിക്കു കത്തയച്ചത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്താൽ, ആ കേസിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്കും കുറ്റപത്രം സമർപ്പിക്കാനാവും. സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലെ വിശദാംശങ്ങൾ സഹിതമുള്ള കുറ്റപത്രമായിരിക്കുമിത്.
Fashion ⏭️


