BUSINESS

ചൈനയുമായി 3 തത്വങ്ങള്‍, റഷ്യയുമായി എണ്ണ; ന്യൂഡല്‍ഹി ബ്രിക്‌സ് ഉച്ചകോടിയില്‍ കരുത്ത് കാട്ടി ഇന്ത്യ, രൂപ കളം വാഴുന്ന കാലം അരികെ


Narendra Modi Global South: ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടി (BRICS Summit 2026) ഇന്ത്യയുടെ നയതന്ത്ര- സാമ്പത്തിക കുതിപ്പിന് പുതിയ ഊര്‍ജം നല്‍കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ സമാധാനത്തിനും, രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കും പുതിയ വഴിത്തിരിവാകും. യുപിഐയുടെ ആഗോളവല്‍ക്കരണവും തദ്ദേശീയ കറന്‍സികളിലെ വ്യാപാരവും ഉള്‍പ്പെടെ, ഇന്ത്യയുടെ ‘ഗ്ലോബല്‍ സൗത്ത്’ നയങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉച്ചകോടിയില്‍ ലഭിച്ചത്.ഇന്ത്യയ്ക്ക് നേട്ടമായ പ്രധാന പ്രഖ്യാപനങ്ങള്‍ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളെയും, വ്യാപാര സംരക്ഷണവാദങ്ങളെയും എതിര്‍ത്തുകൊണ്ട് വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉച്ചക്കോടി വഴി ഇന്ത്യയ്ക്കു സാധിച്ചു. യുഎന്‍ രക്ഷാസമിതി (UNSC), ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് പ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞു.തദ്ദേശീയ കറന്‍സികളിലെ വ്യാപാരമാണ് ഉച്ചക്കോടിയിലെ മറ്റൊരു ഹൈലൈറ്റ്. യുഎസ് ഡോളറിനെ മാത്രം ആശ്രയിക്കാതെ അംഗരാജ്യങ്ങള്‍ക്കിടയില്‍ തദ്ദേശീയ കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിനുള്ള സാമ്പത്തിക ക്രമീകരണങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിക്സ് നയരേഖയില്‍ ഉള്‍പ്പെടുത്തിയതും വലിയ നേട്ടമാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (UPI മാതൃക), സപ്ലൈ ചെയിന്‍ സുരക്ഷ എന്നിവയില്‍ അംഗരാജ്യങ്ങളുടെ ഏകോപനം ഉറപ്പാക്കാന്‍ കഴിഞ്ഞു.ചൈനയുമായുള്ള ധാരണകള്‍ (മോദി – ഷി ജിന്‍പിങ് ചര്‍ച്ച)ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ എ്ന്നും രൂക്ഷമാണ്. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റവും, സമാധാനവും മുന്‍നിര്‍ത്തി തര്‍ക്കമേഖലകളില്‍ കൂടുതല്‍ മിലിട്ടറി ഹോട്ട്‌ലൈനുകളും, ചര്‍ച്ചാ സംവിധാനങ്ങളും സ്ഥാപിക്കാന്‍ പുതിയ ചര്‍ച്ചകള്‍ വഴി സാധിച്ചത് ഇ്ന്ത്യയുടെ വലിയ നേട്ടമാണ്.പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്പര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളും ധാരണയായി. വ്യാപാര കമ്മി (trade deficit) കുറയ്ക്കാനും, നേരിട്ടുള്ള വിമാന സര്‍വീസുകളും വിസ നടപടികളും സുഗമമാക്കാനും തീരുമാനമായി.റഷ്യയുമായുള്ള ധാരണകള്‍ (മോദി – പുടിന്‍ ചര്‍ച്ച)ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനും, രൂപ- റൂബിള്‍ അധിഷ്ഠിത വ്യാപാര സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനും ധാരണയായി. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്.ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രതിരോധ ഉപകരണങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വിതരണവുംൗ സംയുക്ത ഉല്‍പ്പാദനവും വേഗത്തിലാക്കും. അന്താരാഷ്ട്ര വടക്ക്- തെക്ക് ഗതാഗത പാതയുടെ (INSTC) നിര്‍മ്മാണവും പ്രവര്‍ത്തനവും ത്വരിതപ്പെടുത്താനും ഈ ചര്‍ച്ചയിലൂടെ കഴിഞ്ഞു.ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങള്‍പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സ്വന്തം വിദേശനയത്തിന്റെ സ്വതന്ത്ര സ്വഭാവം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് വിദഗ്ധര്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള ഇന്ധന ലഭ്യത രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കും. ചൈനയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കുറയ്ക്കുകയും, വ്യാപാര തടസങ്ങള്‍ നീക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ വികസന ആവശ്യങ്ങള്‍ക്ക് ആഗോളതലത്തില്‍ ശബ്ദമാകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ റഷ്യയുമായും ചൈനയുമായും അടുത്ത ബന്ധം തുടരുന്നത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള (പ്രത്യേകിച്ച് യു.എസ്) തന്ത്രപ്രധാന ബന്ധങ്ങളെ ബാധിക്കാതെ സൂക്ഷിക്കണം. ചൈനയുമായുള്ള അതിര്‍ത്തി ധാരണകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയുമായുള്ള ഭീമമായ വ്യാപാര കമ്മി കുറയ്ക്കുന്നതിന് ശക്തമായ ആഭ്യന്തര നിര്‍മ്മാണ നയങ്ങള്‍ തുടരേണ്ടതുണ്ട്. പൂര്‍ണ്ണമായും ഡോളര്‍ രഹിത വ്യാപാരത്തിലേക്ക് മാറുന്നത് ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരത്തെ ബാധിക്കാത്ത രീതിയില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ട കാര്യമാണ്.


Read News

Back to top button