AUTO

പുതിയ ഇന്നോവയും ഡെൻസ എംപിവിയും; ഈ മാസം വിപണിയിലെത്തുന്ന വാഹനങ്ങൾ

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നവംബര്‍ മാസം ആഘോഷങ്ങളുടെ കാലമാണ്, വിശേഷിച്ചും ദീപാവലി വേള. വാഹന വിപണിയെ സംബന്ധിച്ചും വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന തിരക്കേറിയ മാസമാണിത്. ഈ ദീപാവലി സീസണില്‍ പുതിയൊരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാല് കിടിലന്‍ മോഡലുകളാണ് വിപണിയില്‍ എത്തുന്നത്. മൂന്ന് പ്രീമിയം കാറുകളും ഒരു എംപിവി മോഡലുമാണ് ഈ നിരയിലുള്ളത്.

മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സി ഇലക്ട്രിക്ക്

ജര്‍മ്മന്‍ വാഹന ഭീമന്മാരായ മെഴ്‌സിഡീസ് ബെന്‍സ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക്ക് എസ്‌യുവിയായ ജിഎല്‍സി ഇലക്ട്രിക്ക് 2026 നവംബര്‍ നാലിന് ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂനെയിലെ ചാക്കന്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഈ ആഡംബര ഇവി, ജിഎല്‍സി 400 4 മാറ്റിക് എന്ന ഒറ്റ വകഭേദത്തിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 78.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

ഈ വാഹനത്തിന്റെ പുറംകാഴ്ച ഏറെ ആകര്‍ഷകമാണ്. വലിയ ഗ്രില്ലിനൊപ്പം സ്റ്റാര്‍ ഡിസൈനിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും വാഹനത്തിന് കരുത്തുറ്റ ലുക്ക് നല്‍കുന്നു. ബോഡിയോട് ഒതുങ്ങിനില്‍ക്കുന്ന ഡോര്‍ ഹാന്‍ഡിലുകളും, 21 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകളും വാഹനത്തിന്റെ പ്രത്യേകതയാണ്. പിന്നിലെ എല്‍ഇഡി ടെയില്‍ ലാംപുകള്‍ ഇരുവശങ്ങളിലേക്കും നീളുന്ന ഡിസൈനിലാണുള്ളത്.

മികച്ച പ്രകടനക്ഷമതയ്ക്കായി 94kWh ബാറ്ററി പാക്കാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഇലക്ട്രിക്ക് മോട്ടറുകളുടെ സഹായത്തോടെ 490 ബിഎച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 715 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാമെന്നതാണ് പ്രധാന നേട്ടം. വെറും 4.3 സെക്കന്‍ഡ് മതി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. കൂടാതെ, 330kW ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്.

ഡെന്‍സ ഡി9 എംപിവി

Sports ⏭️

Back to top button