LIFESTYLE

നന്മ വറ്റിപ്പോയിട്ടില്ല: വീട്ടുജോലിക്കാരിയുടെ ആ ‘വലിയ സ്വപ്ന’ത്തിനായി യുവതി സമാഹരിച്ചത് 47 ലക്ഷം രൂപ


ജീവിതത്തിന്റെ കഠിനവഴികളിൽ ഒറ്റയ്ക്കായി പോയൊരു സ്ത്രീ. കുട്ടിക്കാലം മുതൽ സഹിച്ച യാതനകളും ചൂഷണങ്ങളും മനസ്സിനേൽപ്പിച്ചത് ആഴത്തിലുള്ള മുറിവുകളായിരുന്നു. എന്നാൽ, ഇരുളടഞ്ഞ ആ വഴികളിൽ അവൾക്ക് താങ്ങായി ഒരാളെത്തി. വർഷങ്ങളായി തങ്ങളുടെ കുടുംബത്തിന്റെ തണലായി നിന്ന വീട്ടുജോലിക്കാരിയായ മറിയത്തിനു വേണ്ടി 47 ലക്ഷത്തിലധികം രൂപ സമാഹരിച്ച് മാതൃകയായിരിക്കുകയാണ് ഹോങ്കോങ്ങിൽ താമസിക്കുന്ന അബീർ തബാഖി എന്ന യുവതി.കുടുംബത്തിലെ ഒരംഗംപല വീടുകളിലും വീട്ടുജോലിക്കാർ കേവലം ഗാർഹിക തൊഴിലാളികളല്ല, ആ കുടുംബത്തിന്റെ തന്നെ അവിഭാജ്യഘടകമാണ്. കാലക്രമേണയുള്ള അവരുടെ കഠിനാധ്വാനവും നിസ്വാർഥ സേവനവും അവരെ ആ കുടുംബത്തിലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നു. അബീർ തബാഖിയുടെ കുടുംബത്തിലും മറിയം അങ്ങനെയായിരുന്നു. എന്നാൽ, എപ്പോഴും ചിരിച്ചു കണ്ടിരുന്ന മറിയത്തിന്റെ ഉള്ളിൽ വിങ്ങിപ്പൊട്ടിയ വേദനകളുടെ കടലുണ്ടായിരുന്നുവെന്ന് ലോകം അറിഞ്ഞത് അബീർ ‘ഗോഫണ്ട്മി’ എന്ന ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ്.ചൂഷണങ്ങളുടെയും കണ്ണീരിന്റെയും ബാല്യംഅഞ്ച് വയസ്സുള്ളപ്പോൾ തന്നെ ദത്തെടുത്ത കുടുംബത്തിൽ നിന്നാണ് മറിയത്തിന്റെ ദുരന്തപൂർണമായ ജീവിതം ആരംഭിക്കുന്നത്. ഒരു മകളായി വളർത്തുന്നതിന് പകരം, ആ കുഞ്ഞിനെ അവർ വീട്ടുജോലികൾക്കായി ഉപയോഗിക്കുകയായിരുന്നു. വളർന്നുവരുന്തോറും അവളുടെ അധ്വാനവും സമ്പാദ്യവും അവർ ചൂഷണം ചെയ്തു. സമ്പാദിച്ച പണമെല്ലാം ആ കുടുംബത്തിന് നൽകേണ്ടി വന്നു; അല്ലെങ്കില്‍ കടമായി വാങ്ങി തിരികെ നൽകാതെ അവർ മറിയത്തെ വഞ്ചിച്ചു.ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കൊപ്പം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന അധിക്ഷേപങ്ങളും മറിയം ഇരയായി. രൂപത്തെയും നിറത്തെയും പരിഹസിച്ചുകൊണ്ട് മറിയത്തിന്റെ സ്വാതന്ത്ര്യവും പണവും അവർ തട്ടിയെടുത്തു. ചെറിയ തെറ്റുകൾ സംഭവിക്കുമ്പോൾ ക്രൂരമായ ശിക്ഷകൾ നൽകി. വർഷങ്ങൾ നീണ്ട ഈ ക്രൂരതകൾ മറിയത്തെ കടുത്ത മാനസികാഘാതത്തിലേക്ക് തള്ളിയിട്ടു.


Cinema ⏭️

Back to top button