NEWS

പലിശനിരക്ക് കൂടാൻ സാധ്യത; സ്വർണത്തിന് ഇനി വില ഇടിവിന്റെ ദിനങ്ങൾ, ഇന്ന് തൽക്കാലം ‘ഇടവേള’


കൂടിയും കുറഞ്ഞും ചാഞ്ചാടി കളിച്ച സ്വർണവിലയ്ക്ക് ഇന്ന് വിശ്രമം. കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയിൽ തന്നെ ഇന്നും നാളെയും വ്യാപാരം നടക്കും. ഗ്രാമിന് 14,155 രൂപയും പവന് 1,13,240 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലെ വില മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. സ്വർണവില വലിയ ചാഞ്ചാട്ടത്തിലൂടെയാണ് കഴിഞ്ഞ ഒരാഴ്ച കടന്നു പോയത്. ക്രൂഡോയിൽ വില ഉയർന്നതും അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഫെഡ് റിസർവ് യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണത്തെ ബാധിച്ചത്. രാജ്യാന്തര വിപണിയിൽ പോയ വാരത്തിൽ സ്വർണവില ഔൺസിന് ഒരുവേള 4442.98 ഡോളർ വരെ ഉയർന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ സെപ്റ്റംബറിൽ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത വർധിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഫെഡ് റിസർവ് യോഗത്തിൽ 0.25 ശതമാനമെങ്കിലും പലിശ നിരക്ക് കൂട്ടാൻ 89% സാധ്യതയുണ്ടെന്നാണ് വിപണിയുടെ വിലയിരുത്തൽ. പ്രതിസന്ധിയെ നേരിടാൻ ഇക്കൊല്ലം കൂടുതൽ തവണ പലിശ വർധിപ്പിക്കാനുള്ള സാധ്യതയും വിദഗ്ധർ കാണുന്നുണ്ട്. അങ്ങനെയെങ്കിൽ സ്വർണവില കുത്തനെ ഇടിയാൻ സാധ്യതയുണ്ട്. പ്രതീക്ഷകൾ തെറ്റിച്ച് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ തുടരാൻ ഫെഡ് റിസർവ് തീരുമാനിച്ചാൽ വില കുതിക്കും. 


Fashion ⏭️

Back to top button