LIFESTYLE
മെസ്സിയെ വിറപ്പിക്കുമോ 19-കാരൻ യമാൽ? ഇന്ന് ജന്മദിനം; പഠിക്കേണ്ട പ്രായത്തിൽ കളിച്ചുനേടിയത് ഞെട്ടിക്കുന്ന സമ്പത്ത്!

ഇന്ത്യൻ ആരാധകർക്ക് ഫുട്‍ബോളിലെ ‘വൈഭവ് സൂര്യവംശി’യാണ് സ്‌പെയിൻ താരം ലമീൻ യമാൽ. 19 വയസ്സിനുള്ളിൽ മൈതാനത്ത് വിസ്മയ പ്രകടനങ്ങൾ നടത്തിയ ലമീൻ, സമപ്രായക്കാർ പഠിച്ചുനടക്കുമ്പോൾ കളിച്ചുനേടിയത് അവിശ്വസനീയമായ സമ്പത്താണ്.മൈതാനത്ത് മാത്രമല്ല, റിയൽ എസ്റ്റേറ്റ് വിപണിയിലും തന്റെ സൂപ്പർസ്റ്റാർ പദവി ഉറപ്പിക്കുകയാണ് താരം. പോപ്പ് ഗായിക ഷക്കീറയും മുൻ ബാർസിലോന താരം ജെറാർഡ് പിക്വെയും മുൻപ് ഒന്നിച്ച് താമസിച്ചിരുന്ന, ബാർസിലോനയിലെ പ്രശസ്തമായ എസ്പ്ലൂഗസ് ഡി ലോബ്രെഗാറ്റിലെ ആഡംബര മാളിക സ്വന്തമാക്കിയാണ് ലമീൻ ലോകത്തെ വീണ്ടും അദ്ഭുതപ്പെടുത്തുന്നത്. ഏകദേശം 15.2 മില്യൻ ഡോളറിനാണ് (145 കോടിയിലേറെ രൂപ) താരം ആ മാളിക സ്വന്തമാക്കിയിരിക്കുന്നത്.ഗ്ലാസ് ഭിത്തികൾ കൊണ്ടൊരു സ്വീകരണമുറി2012-ൽ പ്രശസ്ത ആർക്കിടെക്റ്റ് മിറിയ അഡ്‌മെറ്റ്‌ലർ രൂപകൽപന ചെയ്ത ഈ അത്യാധുനിക റസിഡൻഷ്യൽ കോംപ്ലക്സ് വെറുമൊരു വീടല്ല. 4,000 ചതുരശ്ര മീറ്ററോളം വരുന്ന കൂറ്റൻ പ്ലോട്ടിൽ പരമാവധി സ്വകാര്യത ഉറപ്പാക്കുന്ന രീതിയിൽ നിർമിച്ച വില്ലയാണ്. പ്രധാന വില്ലയിൽ 6 കിടപ്പുമുറികളും 5 കുളിമുറികളുമുണ്ട്. വെളിച്ചം കടത്തിവിടുന്ന വലിയ ഗ്ലാസ് ജനലുകൾ ഈ മാളികയുടെ സവിശേഷതയാണ്.തറ മുതൽ സീലിങ് വരെ ഗ്ലാസ് ഭിത്തികൾ കൊണ്ടാണ് സ്വീകരണമുറി. മെഡിറ്ററേനിയൻ ഇൻഡോർ–ഔട്ട്‌ഡോർ ശൈലിയിലുള്ള ലേഔട്ട് വീടിന് കൂടുതൽ ഭംഗി നൽകുന്നു. പ്ലോട്ടിൽ 371 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചെറിയ വില്ലയുമുണ്ട്. ഇത് അതിഥികൾക്കായി മാറ്റിവച്ചിരിക്കുകയാണ്.റെക്കോർഡിങ് സ്റ്റുഡിയോ മുതൽ എലൈറ്റ് ജിം വരെ
Source link
CINEMA
CINEMA


