BUSINESS
ലോട്ടറി: സമ്മാനങ്ങൾ കൂട്ടുമെന്ന് വി.ഡി.സതീശൻ; സീരീസ് 12ൽ നിന്ന് 15 ആക്കും, ഓണം ബംപറിൽ സർക്കാരിനും ‘ലോട്ടറി’

തിരുവനന്തപുരം ∙ കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന കൂടുതൽ ആകർഷകമാക്കാൻ പ്രതിവാര ലോട്ടറി ടിക്കറ്റുകളുടെ സീരീസ് 12ൽ നിന്ന് 15 ആയി വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. സമ്മാനങ്ങളുടെ എണ്ണവും കൂട്ടും. നിലവിൽ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. സീരീസ് എണ്ണം വർധിപ്പിക്കുന്നതോടെ 27 ലക്ഷം ടിക്കറ്റ് അധികം വിൽപന നടത്തുകയാണ് ലക്ഷ്യം. ഇത്തവണത്തെ തിരുവോണം ബംപർ 90 ലക്ഷം ടിക്കറ്റ് അച്ചടിച്ചു പൂർണമായി വിറ്റു. ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിനു 321.42 കോടി രൂപയുടെ വരവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
Travel ⏭️



