NEWS

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്‌ക്കെത്തി; ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു


കോഴിക്കോട് ∙ കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Fashion ⏭️

Back to top button