NEWS

യുവതിയെ 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു; രക്ഷപ്പെടാൻ ‘കള്ളക്കഥ’, ഒടുവിൽ കാമുകൻ പിടിയിൽ


മുംബൈ∙ മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ യുവതിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ടു കൊന്നു. ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ തരംനുവിന്റെ കാമുകൻ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. നായക്വാഡി വെള്ളച്ചാട്ടത്തിനടുത്തുള്ള 1000 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവാവ് യുവതിയെ തള്ളിയിട്ടത്. ഒക്ടോബർ 9-ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശ്രീപദ് യുവതിയെ ഭൂദർഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇരുവരും ഗാർഗോട്ടി സ്വദേശികളാണ്. അഞ്ചു വർഷമായി ഇവർ പ്രണയത്തിലാണ്. എന്നാൽ നാലു മാസം മുൻപ് മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നാലെ അവൾ ശ്രീപദിനെ ഒഴിവാക്കാനായി ശ്രമിച്ചിരുന്നു. യുവതിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായതിന് പിന്നാലെ വിവാഹത്തിനു മുൻപുള്ള അവസാന കൂടിക്കാഴ്ചയാണെന്ന് പറഞ്ഞാണ് അവളെ വിളിച്ചുവരുത്തിയത്. അവിടെവച്ചും ഈ ബന്ധം തുടരാനാവില്ലെന്ന് യുവതി പറഞ്ഞു. പിന്നാലെ ഇരുവരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി. തുടർന്നാണ് യുവാവ് യുവതിയെ കൊക്കയിലേക്ക് തള്ളിയിട്ടത്.


Fashion ⏭️

Back to top button