NEWS
എസ്എഫ്ഐ സമരത്തിലെ ഇടിവള മർദനം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാലക്കാട് ∙ ജന്തർമന്തറിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച ടൗൺ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നു പരാതി നേരിട്ട പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. കല്ലേക്കാട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം.ഷഫാദിനെതിരെയാണു നടപടി. ഷഫാദ് മദ്യപിച്ചാണു ജോലിക്കെത്തിയതെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണു ജില്ലാ പൊലീസ് മേധാവി എ.അബ്ദുൽ റഷിയുടെ നടപടി.എസ്എഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. എസ്എഫ്ഐയുടെ സമരത്തിനിടെ പൊലീസ് വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതായും പരാതിയുണ്ട്. ന്യൂഡൽഹിയിൽ ബിജെപിക്കെതിരെ ഒരുമിച്ചു സമരംചെയ്യുകയും ഇവിടെ അത്തരം സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ വിമർശനം.
Fashion ⏭️




