LIFESTYLE

കറണ്ട് ബിൽ കുറയ്ക്കാം, എങ്ങനെയെന്നല്ലേ? ഫ്രിഡ്ജിൽ എ ഫോർ സൈസ് പേപ്പർ കൊണ്ട് ഈ ചെറിയ പരീക്ഷണം നടത്തൂ


പ്രതീകാത്മക ചിത്രം

വൈദ്യുതി ബിൽ ക്രമാതീതമായി കൂടുന്നത് പല വീടുകളിലും വലിയ ആശങ്കയാണ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനവും ഉയ‌ർന്ന താപനിലയും കാരണം മിക്ക വീടുകളിലും എയർ കണ്ടീഷനർ ഉൾപ്പെടെ ഉപയോഗിക്കുന്നതിനാൽ കറണ്ട് ബില്ല് വരുമ്പോൾ ഞെട്ടുന്ന അവസ്ഥയാണ് ഉള്ളത്. വീട്ടിലെ കറണ്ട് ബിൽ കുറയ്ക്കാൻ എ ഫോർ സൈസ് പേപ്പർ കൊണ്ടൊരു പരീക്ഷണം നടത്താമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

എന്തിനാണ് ഫ്രിഡ്ജിൽ എ-ഫോർ ഷീറ്റ് വയ്ക്കുന്നത്?

സംഗതി വളരെ ലളിതമാണ്. ഫ്രിഡ്ജിന്റെ ഡോർ ശരിയായി സീൽ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എ ഫോർ പേപ്പർ ഉപയോഗിക്കുന്നത്. ഫ്രിഡ്ജിന്റെ ഡോറിനും റബർ ഗാസ്കറ്റിനുമിടയിൽ (മൃദുവായ റബർ സീൽ)​ ഒരു എ ഫോർ പേപ്പർ വച്ച് ഡോർ അടയ്ക്കുക. ശേഷം പേപ്പർ പുറത്തേക്ക് വലിച്ചുനോക്കാം. പേപ്പർ വളരെ എളുപ്പത്തിൽ പുറത്തേക്ക് വലിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ ഡോർ സീൽ ശരിയായി മുറുകുന്നില്ലെന്നതിന്റെ സൂചനയായിരിക്കാം. ഡോർ ശരിയായി സീൽ ചെയ്യാത്ത സാഹചര്യത്തിൽ ഫ്രിഡ്ജിനുള്ളിലെ തണുത്ത വായു പുറത്തേക്ക് പോകാനും പുറത്തുനിന്നുള്ള ചൂടുള്ള വായു അകത്തേക്ക് കയറാനും സാദ്ധ്യതയുണ്ട്.

ഇത് താപനില നിലനിർത്താൻ ഫ്രിഡ്ജ് കൂടുതൽ സമയം പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടാക്കുകയും വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യാം. അതേസമയം പേപ്പർ വലിച്ചെടുക്കുമ്പോൾ നല്ല പ്രതിരോധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഗാസ്കറ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അർത്ഥം. ഡോറിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ രീതിയിൽ പേപ്പർ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

എ ഫോർ ഷീറ്റ് നിർമിച്ചിരിക്കുന്നത് സെല്ലുലോസ് ഫൈബറുകൾ കൊണ്ടാണ്. ഇത് അന്തരീക്ഷത്തിലെ അധികമുള്ള ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മൾ ഓരോ തവണ ഫ്രിഡ്ജ് തുറക്കുമ്പോഴും പുറത്തെ ചൂടുള്ള കാറ്റ് ഉള്ളിലേക്ക് കയറുകയും പിന്നീട് അത് ഈർപ്പമായി മാറുകയും ചെയ്യും. ഈ ഈർപ്പമാണ് ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഉണ്ടാക്കുന്നതിനും പൂപ്പൽ വരുന്നതിനും പ്രധാന കാരണം. എന്നാൽ ഫ്രിഡ്ജിന്റെ ഡോറിലോ മറ്റ് ഭാഗങ്ങളിലോ വൃത്തിയുള്ള ഒരു എ ഫോർ ഷീറ്റ് വെച്ചാൽ അത് ഈ അധിക ഈർപ്പത്തെ വലിച്ചെടുക്കും. ഇതിലൂടെ ദുർഗന്ധം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും

English Summary

An A4 paper offers two methods to improve refrigerator efficiency and hygiene. It can test door seal effectiveness; easy removal indicates a faulty seal, leading to increased electricity consumption. Furthermore, placing an A4 sheet inside the fridge helps absorb excess moisture, which can prevent unpleasant odors and mold formation by counteracting humidity buildup from frequent door openings.
RELATED TOPICS: A4 PAPER FRIDGE TEST, REFRIGERATOR DOOR SEAL, ELECTRICITY BILL SAVING, FRIDGE ENERGY SAVING, FRIDGE MAINTENANCE


News ⏭️

Back to top button