NEWS

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശ്രീറാംപുര ക്ഷേത്രത്തിൽ സ്വീകരണം


ബെംഗളൂരു∙ ശബരിമല സ്വർണക്കൊള്ളക്കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലെത്തിയ പോറ്റിയെയാണ് കൂടെയുള്ളവർ മാലയിട്ട് സ്വീകരിച്ചത്.നേരത്തെ ഈ ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം വന്നിട്ടില്ല.


Fashion ⏭️

Back to top button