LIFESTYLE
6 വർഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു: അന്ന് ആ ഫ്ലാറ്റിന് പകരം വാങ്ങിയത് കാർ; പിന്നാലെ സംഭവിച്ചത് വൻ ട്വിസ്റ്റ്

ജീവിതത്തിൽ നാം എടുക്കുന്ന ചില ചെറിയ തീരുമാനങ്ങൾക്ക് വർഷങ്ങൾക്കിപ്പുറം എത്രത്തോളം മൂല്യമുണ്ടാകാം? വേഗത്തിൽ വളരുന്ന ബെംഗളൂരു നഗരത്തിന്റെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഒരു വലിയ സാമ്പത്തിക അവസരം കൈവിട്ടുപോയതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. ആറ് വർഷം മുൻപ് 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാമായിരുന്ന ഒരു ഫ്ലാറ്റ് വേണ്ടെന്നുവച്ച് പകരം ഒരു കാർ വാങ്ങാൻ തീരുമാനിച്ച തന്റെ കഥ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.പേര് കേട്ട് സുഹൃത്തുക്കൾ കളിയാക്കി2018 ലാണ് യുവാവ് ബെംഗളൂരുവിലെ ചൂഡസാന്ദ്ര എന്ന പ്രദേശത്തേക്ക് താമസം മാറുന്നത്. എച്ച്എസ്ആർ ലേഔട്ടിലെ തന്റെ ഓഫിസിലേക്ക് എളുപ്പത്തിൽ എത്താമായിരുന്നു എന്നതും കുറഞ്ഞ വാടകയുമായിരുന്നു ആ പ്രദേശത്തെ അന്ന് ആകർഷകമാക്കിയത്. ‘ചൂഡസാന്ദ്ര’ എന്ന വിചിത്രമായ പേര് കേട്ട് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നുവെന്നും, അക്കാലത്ത് വിജനമായ ഒരു ശൂന്യതയിൽ ജീവിക്കുന്നതുപോലെയാണ് തനിക്ക് തോന്നിയിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു.2018 നും 2020 നും ഇടയിൽ അവിടെയാണ് താമസിച്ചിരുന്നത്. 2020-ൽ വാടകയ്ക്ക് താമസിച്ചിരുന്ന 1 ബിഎച്ച്കെ ഫ്ലാറ്റിന്റെ ഉടമ ബെംഗളൂരു വിട്ടുപോകാൻ തീരുമാനിച്ചപ്പോൾ, ആ ഫ്ലാറ്റ് 30 ലക്ഷം രൂപയ്ക്ക് ഇയാൾക്ക് വാഗ്ദാനം ചെയ്തു. അന്ന് 26 വയസ്സായിരുന്ന യുവാവ് ഫ്ലാറ്റ് വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും, ഒടുവിൽ ആ തീരുമാനം വേണ്ടെന്നുവെക്കുകയും പകരം തനിക്കായി ഒരു കാർ വാങ്ങാൻ തീരുമാനിക്കുകയുമായിരുന്നു.‘ചൂഡസാന്ദ്ര ഇപ്പോൾ ഒരു മിനി വൈറ്റ്ഫീൽഡ്’വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ അതേ അയൽപക്കത്ത് വീണ്ടുമെത്തിയപ്പോഴാണ് പ്രദേശത്തിനുണ്ടായ നാടകീയമായ മാറ്റം അദ്ദേഹം കാണുന്നത്. ‘ഇന്നലെ ഞാൻ എന്റെ സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് അങ്ങോട്ട് പോയപ്പോൾ ആ സ്ഥലം മാറിയത് കണ്ടിട്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചൂഡസാന്ദ്ര ഒരു ‘മിനി വൈറ്റ്ഫീൽഡ്’ ആയി മാറിയിരിക്കുന്നു. എവിടെ നോക്കിയാലും കൂറ്റൻ കെട്ടിടങ്ങൾ കാണാം’, അദ്ദേഹം പോസ്റ്റിൽ കുറിച്ചു. പ്രദേശത്തെ തടാകത്തിന് ചുറ്റും മികച്ച നടപ്പാതകൾ വന്നിട്ടുണ്ടെന്നും, എങ്കിലും റോഡുകൾ ഇപ്പോഴും മോശം അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Cinema ⏭️


