LIFESTYLE
മാംസാഹാരം കഴിക്കുന്നവർക്ക് ഫ്ലാറ്റ് തരില്ല: വിവാദമായി ‘വെജിറ്റേറിയൻ ഒൺലി ഫ്ലാറ്റ്’; വിമർശനം

മുംബൈയിൽ സ്വന്തമായി ഒരു വീടെന്നത് ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നമാണ്. എന്നാൽ, അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന, 6.5 കോടി രൂപ വിലമതിക്കുന്ന ഒരു അപ്പാർട്മെന്റ് സ്വന്തമാക്കാൻ പണം മാത്രം പോരാ, നിങ്ങളുടെ ഭക്ഷണക്രമവും സൊസൈറ്റിയുടെ ‘നിയമങ്ങൾക്ക്’ അനുസൃതമായിരിക്കണം എന്ന അവസ്ഥ വന്നാലോ? തെക്കൻ മുംബൈയിലെ ടാർഡിയോയിൽ നടന്ന ഒരു പ്രോപ്പർട്ടി ലിസ്റ്റിങ്ങാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും തുടക്കമിട്ടത്. ‘വെജിറ്റേറിയൻ ഒൺലി’പ്രമുഖ റിയൽ എസ്റ്റേറ്റ് ഡീലറും ഇൻഫ്ലുവൻസറുമായ ഭാവേഷ് കവാരെ പങ്കുവച്ച പ്രോപ്പർട്ടി വിഡിയോയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 900 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള, സൗത്ത് മുംബൈയുടെയും കടലിന്റെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന, ബാൽക്കണിയും പോഡിയം പാർക്കിങ് സൗകര്യവുമുള്ള 2 ബിഎച്ച്കെ ഫ്ലാറ്റാണ് വിൽപനയ്ക്ക് വച്ചിരുന്നത്.ഏകദേശം 6.5 കോടി രൂപ വിലയിട്ടിരിക്കുന്ന ഈ അപ്പാർട്മെന്റ് ലിസ്റ്റിങ്ങിലെ ഒരു പ്രത്യേക നിബന്ധനയാണ് വിവാദമായത്. ‘വെജിറ്റേറിയൻമാർക്ക് മാത്രം’. നിർദിഷ്ട തുക നൽകാൻ തയാറാണെങ്കിൽ പോലും മാംസാഹാരം കഴിക്കുന്നവർക്ക് ഈ കെട്ടിടത്തിൽ താമസിക്കാനോ ഫ്ലാറ്റ് വാങ്ങാനോ അർഹതയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഡിയോ.സമൂഹമാധ്യമത്തിൽ കനത്ത പ്രതിഷേധംവിഡിയോ വൈറലായതോടെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ‘ഒരു വ്യക്തി എന്ത് കഴിക്കണം’ എന്ന തികച്ചും വ്യക്തിപരമായ മുൻഗണനയുടെ പേരിൽ, താമസസ്ഥലം നിഷേധിക്കുന്നത് എത്രത്തോളം ന്യായമാണെന്ന് ഉപയോക്താക്കൾ ചോദ്യം ചെയ്തു.
Cinema ⏭️


