LIFESTYLE

ചോറിനൊപ്പം മറ്റൊരു കറിയും വേണ്ട; പത്ത് മിനിട്ടിൽ തയ്യാറാക്കാം ഗാർലിക്  എഗ് റൈസ് 


പ്രതീകാത്മക ചിത്രം

മിക്കവാറും പേരും രാവിലെ നേരിടുന്ന ടെൻഷനുകളിലൊന്നാണ് ലഞ്ച് തയ്യാറാക്കൽ. ദിവസവും ജോലിക്ക് പോകുന്നവരാണെങ്കിൽ ചോറും നാലഞ്ച് ഐറ്റം കറികളും സമയത്തിനുണ്ടാക്കാൻ നന്നേ പാടുപെടുകയും ചെയ്യും. ഇതിന് പരിഹാരമായി വെറും 10 മിനിട്ടിൽ ഗാർലിക് എഗ് റൈസ് തയ്യാറാക്കാം. ഇതിന് പ്രത്യേകമായി കറി വേണ്ടതില്ല.

ആവശ്യമായ ചേരുവകൾ


ചോറ് – മൂന്ന് കപ്പ്
വെളുത്തുള്ളി അല്ലി – 8 എണ്ണം
കാശ്മീരി മുളകുപൊടി -ഒന്നര ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ (ആവശ്യമെങ്കിൽ പിന്നീട് ചേർക്കണം)
എണ്ണ – രണ്ട് ടേബിൾസ്പൂൺ
മുട്ട – രണ്ട് എണ്ണം
സോയ സോസ് – ഒരു ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
കുരുമുളകുപൊടി – അര ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
സ്പ്രിംഗ് ഒണിയൻ ഒന്ന്- ചെറുതായി അരിഞ്ഞത്
മൊരിച്ചെടുത്ത വെളുത്തുള്ളി (ആവശ്യമെങ്കിൽ മാത്രം)
എള്ള് (ആവശ്യമെങ്കിൽ മാത്രം)

തയ്യാറാക്കുന്ന വിധം


ആദ്യം വെളുത്തുള്ളി, മുളകുപൊടി, ഉപ്പ് എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം.
പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം.
ഇതിലേയ്ക്ക് വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ചൂടാക്കണം. കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
ശേഷം ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കണം.
ചോറ് ഇതിൽ ചേർത്തിളക്കാം.
ആവശ്യമെങ്കിൽ സോയ സോസും കുരുമുളക് പൊടിയും ചേർക്കാം.
സ്പ്രിംഗ് ഒണിയൻ, മൊരിച്ച വെളുത്തുള്ളി, എള്ള് എന്നിവ ആവശ്യമെങ്കിൽ ചോറിന് മുകളിലായി വിതറാം.

English Summary

Garlic egg rice is a quick lunch option that can be prepared in just 10 minutes without a separate curry. The recipe uses cooked rice, garlic, eggs, Kashmiri chilli powder, oil and salt, with optional soy sauce, pepper, spring onion, fried garlic and sesame seeds. It is especially convenient for people with busy mornings.
RELATED TOPICS: GARLIC EGG RICE RECIPE, 10 MINUTE RICE RECIPE, EASY EGG FRIED RICE, GARLIC EGG RICE, QUICK LUNCH RECIPE


News ⏭️

Back to top button