NEWS

നിയമസഭ കയ്യാങ്കളിക്കേസിൽ ഒടുവിൽ വിചാരണ; മർച്ചന്റ് ഡിസ്കൗണ്ട് റേറ്റിൽ വിശദീകരണം തേടി സുപ്രീംകോടതി-ഇന്നത്തെ പ്രധാന വാർത്തകൾ


നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നുവെന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. 2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റിലായതും കസ്റ്റഡിയിൽ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്‌പി എ.ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതും ശ്രദ്ധിക്കപ്പെട്ട വാർത്തകളായി. രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയതും ചർച്ചയായി. പഞ്ചാബിലെ ലവ്‌ലി പ്രഫഷണൽ സർവകലാശാലയിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ വാർത്തകൾ ഇന്നും ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി…സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസിന്റെ വിചാരണ ആരംഭിക്കും. 2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നതിനിടെ സഭയ്ക്കുള്ളില്‍ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്കർ, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്.


Fashion ⏭️

Back to top button