BUSINESS
ഗര്‍ഭകാലത്ത് പ്രീമിയം അടക്കേണ്ട, ഒപ്പം 15% ആജീവനാന്ത ഇളവും; സ്ത്രീകള്‍ക്കായി ഒരു സൂപ്പര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍

Insurance Plans With Child Education Benefits: ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്ലാനുണ്ടോ? സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ വന്‍ ഇളവും സൗജന്യ ആരോഗ്യ സേവനങ്ങളുമായി, സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയും ആരോഗ്യവും ലക്ഷ്യമിട്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അവതരിപ്പിച്ച പുതിയ ടേം ഇന്‍ഷുറന്‍സ് പ്ലാനാണ് ‘ഐപ്രൊട്ടക്റ്റ് സ്മാര്‍ട്ട് ഹെര്‍’ (ICICI Pru iProtect Smart Her). 15% ആജീവനാന്ത പ്രീമിയം ഇളവും, ഗര്‍ഭകാലത്ത് പ്രീമിയം അടയ്ക്കുന്നതില്‍ നിന്നുള്ള ഇളവും (Pregnancy break) ഈ പോളിസിയെ വ്യത്യസ്തമാക്കുന്നു. വെറുമൊരു ഇന്‍ഷുറന്‍സ് എന്നതിലുപരി, സ്ത്രീകളുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളില്‍ താങ്ങാകുന്ന ഒരു സാമ്പത്തിക പരിരക്ഷ കൂടിയാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.പോളിസിയുടെ പ്രധാന നേട്ടങ്ങള്‍സ്ത്രീകള്‍ക്ക് തങ്ങളുടെ മുഴുവന്‍ പോളിസി കാലയളവിലും പ്രീമിയം തുകയില്‍ 15 ശതമാനം ഇളവ് നല്‍കുന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഗര്‍ഭകാലത്ത് പ്രീമിയം അടയ്ക്കുന്നതില്‍ നിന്ന് പോളിസിയുടമകള്‍ക്ക് താല്‍ക്കാലികമായി ഇടവേളയും ഐസിഐസിഐ വാഗ്ദാനം ചെയ്യുന്നു. ഈ സമയത്തും പോളിസി പരിരക്ഷ നഷ്ടപ്പെടില്ല എന്നത് വളരെ ആകര്‍ഷകമാണ്.സ്ത്രീകള്‍ക്ക് മാത്രമായി 25,000 രൂപ വരെ മൂല്യമുള്ള പ്രത്യേക ഹെല്‍ത്ത് മാനേജ്‌മെന്റ്- വെല്‍നസ് സേവനങ്ങളും ഈ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പോളിസിയുടമയ്ക്ക് അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ നോമിനിക്ക് ഒറ്റത്തവണയായി തുക നല്‍കുന്നതിന് പകരം, കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി തുടര്‍ച്ചയായ 10 വര്‍ഷത്തേക്ക് കൃത്യമായ വരുമാനമായി തുക ലഭിക്കുന്ന ഓപ്ഷനും പദ്ധതി മുന്നോട്ടുവയ്ക്കുന്നു. ഓരോ വര്‍ഷവും ഈ തുകയില്‍ 10% വര്‍ധനയും ഉണ്ടാകും.പോളിസിയുടെ പ്രധാന ഹൈലൈറ്റുകള്‍വെറുമൊരു ലൈഫ് ഇന്‍ഷുറന്‍സ് എന്നതിലുപരി ആരോഗ്യവും ക്ഷേമവും ഈ പദ്ധതി ഉറപ്പാക്കുന്നുണ്ട്. വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായുള്ള സൗജന്യ ടെലി- കണ്‍സള്‍ട്ടേഷന്‍, വാര്‍ഷിക ആരോഗ്യ പരിശോധനകള്‍, മെഡിക്കല്‍ പരിശോധനകള്‍ക്കും മരുന്നുകള്‍ക്കുമുള്ള മികച്ച ഡിസ്‌കൗണ്ടുകള്‍ തുടങ്ങിയവ പോളിസിയുടെ ഹൈലൈറ്റ് ആണ്. സ്ത്രീകള്‍ക്കുള്ള പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പരമാവധി 92,100 രൂപ വരെയുള്ള അധിക വെല്‍നസ് ആനുകൂല്യങ്ങള്‍ ഈ പ്ലാനിലൂടെ ക്ലെയിം ചെയ്യാം.വഴക്കമുള്ള പ്രീമിയംഏതൊരു ഇന്‍ഷുറന്‍സ് പോളിസിയുടേയും പ്രീമിയം നിശ്ചയിക്കുന്നത് ഉപയോക്താവിന്റെ പ്രായവും, കവറേജ് തുക, ആരോഗ്യ ഘടകങ്ങളുമാണ്. അതിനാല്‍ തന്നെ പ്രീമിയം തുക വ്യത്യസ്തമായിരിക്കും. ഈ പോളിസിയില്‍ സ്ത്രീകള്‍ക്ക് പ്രീമിയം അടയ്ക്കുന്നതില്‍ വലിയ വഴക്കം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, അവരുമായി ബന്ധപ്പെടുകയോ ചെയ്യാം.
Read News


