NEWS
‘പണമില്ല, വഴിയിൽ കുടുങ്ങി’: ദുബായിൽ ‘ആസൂത്രിത സഹതാപസംഘം’, വലയിലായത് 22 പേർ

ദുബായ്∙ സൂക്ഷിക്കുക, ദുബായിൽ പൊലീസിന്റെ കണ്ണുകൾ നിങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നു. വഴിയിൽ കുടുങ്ങിപ്പോയെന്നും നാട്ടിലേക്ക് മടങ്ങാൻ യാത്രാക്കൂലി വേണമെന്നും പറഞ്ഞ് ഡ്രൈവർമാരുടെ സഹതാപം ചൂഷണം ചെയ്ത് പണം തട്ടിയിരുന്ന 22 അംഗ സംഘടിത യാചക സംഘത്തെ ദുബായ് പൊലീസ് പിടികൂടി. ദുബായ് പൊലീസിന്റെ ഔദ്യോഗിക ആപ്പിലെ ‘പൊലീസ് ഐ’ സേവനം വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വൻ സംഘത്തെ സുരക്ഷാസേന വലയിലാക്കിയത്.ദുബായിലെ പ്രധാന റോഡുകളിൽ വാഹനം തടഞ്ഞുനിർത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വഴിയിൽ കുടുങ്ങിയെന്നും യാത്ര ചെയ്യാൻ പണമില്ലെന്നും വിശ്വസിപ്പിച്ച് ഡ്രൈവർമാരുടെ അനുകമ്പ മുതലാക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഫീൽഡ് ടീമുകൾ തിരച്ചിലും അന്വേഷണവും ഊർജിതമാക്കി. തുടർന്ന് പ്രതികളിലൊരാളെ തിരിച്ചറിയുകയും അയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു.∙ പൊതുജന പങ്കാളിത്തം നിർണായകം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുജനങ്ങൾ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ‘പൊലീസ് ഐ’ ആപ്പ് വഴി ലഭിച്ച സന്ദേശമാണ് ഈ വൻ തട്ടിപ്പ് സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിച്ചത്. ഇത് ജനങ്ങളും പൊലീസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ്.
Fashion ⏭️




