വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

ഇവാൻ അലക്സ്
കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കോട്ടയം തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ-സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാൻ അലക്സിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവാനെ കിണറ്റിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉയരമുള്ള ആൾമറയില്ലാത്ത കിണറായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കിണറ്റിൽ പാമ്പിനെ കണ്ടതായി രക്ഷാപ്രവർത്തനത്തിനെത്തിയ സംഘം പറഞ്ഞെങ്കിലും വെള്ളത്തിൽ വീണതാകാം ഇവാന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
English Summary
A two-year-old boy, Ivan Alex, tragically died after falling into an unfenced well while playing in his yard in Pinnakkanad, Kottayam. The incident occurred around 3 PM today. Fireforce personnel recovered the child, but he could not be revived. The preliminary conclusion attributes the accident to the lack of a high boundary wall around the well. His body has been moved for post-mortem.
RELATED TOPICS: TWO YEAR OLD DEATH, CHILD FALLS INTO WELL, KERALA CHILD ACCIDENT, TODDLER WELL ACCIDENT, TRAGIC ACCIDENT
Read News ⏭️




