CINEMA

എസ് എഐ ലൗലജൻ ഓൺ ഡ്യൂട്ടി

അതിമനോഹരം പുതിയ പോസ്റ്റർ

വീട്ടുമുറ്റത്ത് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ . ഇത്, ലൗലജൻ ടി.എസ്. സബ് ഇൻസ്പക്ടർ ഒഫ് പൊലീസ്.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ കൗതുകകരവും ക്യൂട്ടും ആയ പോസ്റ്റർ നവമാധ്യമങ്ങളിൽ ആഘോഷമാകുന്നു. മോഹൻ ലാലിന്റെ അടുത്ത റിലീസ് ചിത്രം ആണ് അതിമനോഹരം.

ക്രിസ്മസ് റിലീസായി ഡിസംബർ 24ന് ചിത്രം പ്രദർശനത്തിന് എത്തും. ലൗലജൻ എന്ന സബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിയാണ് അതിമനോഹരത്തിന്റെ അവതരണം. നായികയായി എത്തുന്നത് മീര ജാസ്മിനാണ്. ലാലു അലക്സ് ,മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്.

രചന രതീഷ് രവി, ഷാജികുമാറാണ് ഛായാഗ്രാഹകൻ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ്- വിവേക് ഹർഷൻ,ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ് ,കലാസംവിധാനം – ഗോകുൽ ദാസ്, കോ-ഡയറക്ടർ – ബിനു പപ്പു, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക്ച്ചേഴ്സ് . പി.ആർ. ഒ വാഴൂർ ജോസ്.


Business ⏭️

Back to top button