പിക്നിക്കുമായി ഭാവന സ്റ്റുഡിയോസ്; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഇൻഡസ്ട്രി ഹിറ്റായി 300 കോടി പിന്നിട്ട ബെത്ലഹേം കുടുംബ യൂണിട്ടിന്റെ വിജയത്തിന് ശേഷം യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. “പിക്നിക്” എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കിരൺ ജോസിയാണ്. പ്രേമലു, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ഗിരീഷ് എ ഡി ചിത്രങ്ങളുടെ സഹരചയിതാവായി ശ്രദ്ധ നേടിയ കിരൺ ജോസി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്.
കിരൺ ജോസിയും അനുരാജ് ഒ ബിയും ചേർന്നാണ് പിക്നിക്കിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പടക്കളം, എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സന്ദീപ് പ്രദീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി ഫൺ എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. 2027 ജനുവരി 14 ന് റിലീസ് ചെയ്യുന്ന ചിത്രം, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഇന്ദ്രജിത് സുകുമാരൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നുണ്ട്. ഇവരെ കൂടാതെ, സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുൺ വെയിലർ എന്നിവരാണ് ചിത്രത്തിന്റെ താരനിരയിലുള്ളത്.
ഛായാഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റിംഗ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരചന: സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: ശങ്കരൻ കെ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വി എഫ് എക്സ്: എഗ്വൈറ്റ് വി എഫ് എക്സ്, ഡി ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കസനം, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
RELATED TOPICS: BHAVANA STUDIOS, PICNIC MOVIE, MALAYALAM MOVIE RELEASE, PICNIC FIRST LOOK
Business ⏭️


