BUSINESS

ഒക്ടോബര്‍ 1 മുതല്‍ പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ പെട്രോളില്ല; 10,000 രൂപ പിഴയടക്കം പമ്പ് നിയമങ്ങളില്‍ വന്‍ മാറ്റം, മലയാളികള്‍ക്കും പ്രധാനം


Delhi NCR Petrol Pumps: ഒക്ടോബര്‍ 1 മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കണമെങ്കില്‍ സാധുവായ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (PUCC) നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ നടപ്പാക്കുന്ന ഈ നിയമം ലംഘിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. ഈ നിയമം കേരളത്തിലെ മലയാളികളെ ഉടനടി ബാധിക്കില്ലെങ്കിലും, ഈ മേഖലയിലുള്ള മലയാളികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അധികം വൈകാതെ ഈ നിയമങ്ങള്‍ കേരളത്തിലേയ്ക്കും എത്തിയേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്‍ഷുറന്‍സ്, ഹെല്‍മെറ്റ്, കുപ്പികളില്‍ ഇന്ധനം നിറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ഗതാഗത നിയമങ്ങള്‍ ഇതാ.പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ (ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ്) പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കണമെങ്കില്‍ വാഹനങ്ങള്‍ക്ക് സാധുവായ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കില്ല. ഈ മേഖലയില്‍ മലയാളികള്‍ ഏറെയാണ്. അതിനാല്‍ തന്നെ ഈ നിയമമാറ്റം വളരെ പ്രധാനമാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍ 10,000 രൂപയാണ് പിഴ ഈടാക്കുക. പുക പരിശോധന നടത്തുമ്പോള്‍ ഒഴിവാക്കേണ്ട 5 തെറ്റുകള്‍ഗതാഗത വകുപ്പിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളില്‍ നിന്ന് മാത്രം പരിശോധന നടത്തുക. അല്ലെങ്കില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ സെര്‍വറില്‍ അപ്‌ഡേറ്റ് ആകില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രം നല്‍കുകയും, കമ്പ്യൂട്ടര്‍ വഴി ജനറേറ്റ് ചെയ്ത രസീത് ചോദിച്ചു വാങ്ങുകയും ചെയ്യണം.സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ തന്നെ mParivahan അല്ലെങ്കില്‍ eChallan ആപ്പില്‍ നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ നല്‍കി വിവരങ്ങള്‍ ഓണ്‍ലൈനില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. പരിശോധനാ സമയത്ത് വാഹനം ആക്സിലറേറ്റ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ RPM റീഡിങ് കൃത്യമായി കാണിക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥര്‍ കൃത്യമായാണ് പരിശോധന നടത്തുന്നതെന്നും ഉറപ്പുവരുത്തുക.ഇപ്പോഴത്തെ പരിശോധനാ രീതികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. കൂടാതെ ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. അതിനാല്‍ ക്യാമറയില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണത്തക്ക രീതിയില്‍ വേണം വാഹനം നിര്‍ത്തിയിടാന്‍. കേരളത്തിലും പുക സര്‍ട്ടിഫിക്കറ്റ് എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.നിയമ മാറ്റം മലയാളികളെ ബാധിക്കുന്നത് എങ്ങനെകേരളത്തില്‍ താമസിക്കുന്ന മലയാളികളെ തല്‍ക്കാലം ഈ നിയമ മാറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും, ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ പതിനായിരകണക്കിന് മലയാളികളാണുള്ളത്. അതിനു പറുമേ കേരളത്തിലും വാഹന പരിശോധനകളില്‍ പുക സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് വാഹനവുമായി പോകുന്നവരും ഈ നിയമം പാലിക്കേണ്ടതുണ്ട്.ഇന്‍ഷുറന്‍സ് നിര്‍ദേശവുമായി സുപ്രീം കോടതിഇന്ത്യയില്‍ വാഹനം നിരത്തിലിറക്കാന്‍ ‘തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്’ നിയമപ്രകാരം നിര്‍ബന്ധമാണ്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കാന്‍ ഇന്‍ഷുറന്‍സ് നിലവില്‍ നിര്‍ബന്ധമല്ല. എന്നാല്‍ അടുത്തിടെ സുപ്രീം കോടതി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇതൊരു പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പിലാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയോടും (IRDAI), സര്‍ക്കാരിനോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഭാവിയില്‍ ഇന്ധനം അടിക്കാന്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമായേക്കാം.നോ ഹെല്‍മെറ്റ് നോ പെട്രോള്‍കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ക്ക് ‘നോ ഹെല്‍മെറ്റ് നോ പെട്രോള്‍’ (ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ഇല്ല) റൂള്‍ നിര്‍ബന്ധമാണ്. അതായത് ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ല.കുപ്പികളിലും ലഭിക്കില്ലകുപ്പികളിലും, പ്ലാസ്റ്റിക് കാനുകളിലും പെട്രോള്‍ നല്‍കുന്നത് നിയമപ്രകാരം (Petroleum Act) കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ സ്റ്റാറ്റിക് ചാര്‍ജ് (Static charge) ഉണ്ടാകാനും, അത് പെട്ടെന്ന് തീപിടുത്തത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ പെട്രോള്‍ ബോംബുകള്‍ ഉണ്ടാക്കാനും, മറ്റും സാമൂഹിക വിരുദ്ധര്‍ ഇത് ദുരുപയോഗം ചെയ്യാതിരിക്കാനുമാണ് ഈ വിലക്ക്.വാഹനം വഴിയില്‍ ഇന്ധനം തീര്‍ന്ന് കിടക്കുന്നതുപോലുള്ള അത്യാവശ്യഘട്ടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അംഗീകൃത മെറ്റല്‍ കാന്‍, കണ്ടെയ്‌നറുകളില്‍ (ഉദാഹരണത്തിന് അലുമിനിയം ക്യാനുകള്‍) പെട്രോള്‍ നല്‍കാന്‍ പമ്പുകള്‍ക്ക് അനുമതിയുണ്ട്. ചില പമ്പുകള്‍ ചെറിയ തുക ഡെപ്പോസിറ്റ് വാങ്ങി ഇത്തരം അലുമിനിയം കാനുകള്‍ നല്‍കാറുണ്ട്. ഉപയോഗശേഷം തിരികെ നല്‍കുമ്പോള്‍ പണം തിരികെ ലഭിക്കും.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button