SPORTS
3 സെഞ്ചറി, 2 അർധ സെഞ്ചറി: ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ കളിയിലെ താരമായി ഒരു സ്പിന്നർ; കാര്യവട്ടത്ത് ‘തനിയാവർത്തനം’!

തിരുവനന്തപുരം ∙ എത്ര സുന്ദരമായ തനിയാവർത്തനം…! അതേ മൈതാനം, അതേ പിച്ച്, അതേ താരങ്ങൾ; വിരാട് കോലിയും ശുഭ്മൻ ഗില്ലും. മൂന്നര വർഷം മുൻപ് ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഇരട്ട തായമ്പക കണക്കെ ഇരുവരും ഇരട്ട സെഞ്ചറിയുമായി അടിച്ചു തകർത്തതെങ്കിൽ ഇന്നലെ ആ താണ്ഡവത്തിൽ എതിരാളികൾ വെസ്റ്റിൻഡീസ് ആണെന്ന വ്യത്യാസം മാത്രം. 88 പന്തിൽ 139 റൺസുമായി കോലി ഇത്തവണയും പുറത്താകാതെ നിന്നു. ഗിൽ നേടിയത് 108 പന്തിൽ 110 റൺസ്. ഇന്ത്യയ്ക്ക് വീണ്ടും അനായാസ വിജയം.സ്കോർ: വെസ്റ്റിൻഡീസ് – 50 ഓവറിൽ 7ന് 295, ഇന്ത്യ – 41.4 ഓവറിൽ 2ന് 300. ഇതോടെ 3 മത്സര പരമ്പരയിൽ ഇന്ത്യ വിജയത്തുടക്കമിട്ടു (1–0). പരമ്പരയിലെ അടുത്ത മത്സരം 30ന് ഗുവാഹത്തിയിൽ.പക്ഷേ ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായത് 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്. തുടക്കത്തിൽ 350 റൺസിലേക്കു കുതിക്കുമെന്നു തോന്നിയ വിൻഡീസ് ഇന്നിങ്സിനെ മുന്നൂറിൽ താഴെ പിടിച്ചു കെട്ടിയ മികവിനുള്ള അംഗീകാരം.കളി തിരിച്ച കുൽദീപ് ഇതിനിടെ ഗ്രീവ്സ് കരിയറിലെ ആദ്യ സെഞ്ചറി തികച്ചു. ഈ ഗ്രൗണ്ടിൽ ഒരു വിദേശ താരത്തിന്റെ ആദ്യ സെഞ്ചറി. ഇഴഞ്ഞു കളിച്ച കെയ്സി കാർട്ടിയെ (13) പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. കളിയുടെ ഗതി മാറ്റിയത് കുൽദീപിന്റെ അടുത്തടുത്ത രണ്ട് ഓവറുകളാണ്. 34–ാം ഓവറിൽ നായകൻ ഷായ് ഹോപ്പിനെ (12) മടക്കിയ കുൽദീപ് ഗ്രീവ്സിനെയും (101), കൗമാര താരം ജ്യുവൽ ആൻഡ്രുവിനെയും (0) 36–ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി. 108 പന്തിൽ 12 ഫോറുകളടങ്ങുന്നതായിരുന്നു ഗ്രീവ്സിന്റെ ഇന്നിങ്സ്. 31–ാം ഓവറിൽ 1ന് 176 എന്ന നിലയിൽ നിന്നായിരുന്നു 36–ാം ഓവറിൽ 5ന് 198ലേക്കുള്ള കൂപ്പുകുത്തൽ. 14–ാം ഓവറിൽ 100 കടന്ന വിൻഡീസ് ഇന്നിങ്സ് 200ൽ എത്തിയത് 38–ാം ഓവറിൽ. അവിടെനിന്നു ടീമിനെ മുന്നൂറിനടുത്തേക്കു നയിച്ചത് അമീർ ജാങ്കൂവിന്റെ അർധ സെഞ്ചറി (43 പന്തിൽ 58) പ്രകടനമാണ്.
Auto ⏭️




