NEWS
കയറുന്നതിന് മുൻപ് ഡോർ അടച്ചു; യുവതിയുടെ കൈപ്പത്തി ചതഞ്ഞു: കൊച്ചി നഗരത്തിൽ വീണ്ടും ഭീതി വിതച്ച് ‘സജിമോൻ’ ബസ്

കൊച്ചി ∙ നഗരത്തിൽ വീണ്ടും ഭീതി വിതച്ചു ‘സജിമോൻ’ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം. പാർക്ക് അവന്യു റോഡിലെ സെന്റ് തെരേസാസ് കോളജ് ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിച്ച പുത്തൻവേലിക്കര സ്വദേശി അജിതയ്ക്കാണു (59) ജീവനക്കാരുടെ അശ്രദ്ധ കാരണം ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ ഓഗസ്റ്റ് 31നായിരുന്നു സംഭവം.യാത്രക്കാരി പൂർണമായി ബസിൽ കയറുന്നതിന് മുൻപ് ഡോർ അടയ്ക്കാതെ ഡ്രൈവർ പെട്ടെന്ന് വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. ബാലൻസ് തെറ്റി താഴെ വീഴാൻ പോയ അജിത ഡോറിന്റെ സൈഡിൽ പിടിച്ചെങ്കിലും ജീവനക്കാർ വാതിൽ അശ്രദ്ധമായി ബലമായി അടച്ചതോടെ ഇവരുടെ ഇടതു കൈ ഇടയിൽ കുടുങ്ങി വിരലുകളുടെ എല്ലുകൾ പൊട്ടുകയും കൈപ്പത്തിക്ക് ഗുരുതരമായി ചതവ് പറ്റുകയും ചെയ്തു.
Fashion ⏭️




