BUSINESS

വിപ്ലവം; ഇന്ത്യയിലെ ആദ്യ LNG ട്രെയിൻ ഓടിത്തുടങ്ങി, കേരളത്തിന് ലഭിക്കാൻ വൻ സാധ്യതകൾ


ലോകശ്രദ്ധ നേടി ഇന്ത്യയുടെ ആദ്യ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ട്രെയിൻ ഇന്ന് ട്രാക്കിലിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ഗുജറാത്തിലെ സബർമതിയിൽ 1,542 കോടി രൂപയുടെ ബൃഹത്തായ റെയിൽവെ പ്രോജക്ടുകളും അദ്ദേഹം പ്രഖ്യാപിച്ചു. ലോകം ഉറ്റുനോക്കുന്ന എൽ.എൻ.ജി ട്രെയിനിന്റെ കുറഞ്ഞ ചെലവ് അടക്കമുള്ള സവിശേഷതകൾ, കേരളത്തിന് ഇത്തരം ട്രെയിനുകൾ ലഭ്യമാകാനുള്ള ഉയർന്ന സാധ്യതകൾ അടക്കമുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.LNG ട്രെയിൻ – കേരളത്തിന്റെ സാധ്യതകൾരാജ്യത്തെ ആദ്യത്തെ എൽ.എൻ.ജി ട്രെയിൻ ഓടിത്തുടങ്ങിയിരിക്കുകയാണ്. ഈ പദ്ധതി വിജയിക്കുന്ന സാഹചര്യത്തിൽ, ഭാവിയിൽ കേരളത്തിലേക്കും LNG ട്രെയിനുകൾ എത്താൻ വലിയ സാധ്യതയുണ്ട്. കേരളത്തിൽ ഈ ട്രെയിൻ വരാനുള്ള അനുകൂല ഘടകങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്കൊച്ചി പുതുവൈപ്പിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനൽ ഉള്ളതിനാൽ, കേരളത്തിൽ LNG ഇന്ധനത്തിന് ക്ഷാമമില്ല. ട്രെയിനുകൾക്ക് ആവശ്യമായ വാതകം ഇവിടെ നിന്ന് നേരിട്ട് ലഭ്യമാക്കാൻ സാധിക്കും.വികസിക്കുന്ന പൈപ്പ്‌ലൈൻ ശൃംഖലയാണ് മറ്റൊരു ​സവിശേഷത. കൊച്ചി-മംഗളൂരു പൈപ്പ്‌ലൈനിന് പുറമെ, കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്കുള്ള 2,448 കോടി രൂപയുടെ പുതിയ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഭാവിയിൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് LNG എത്തിക്കാൻ ഈ ശൃംഖലകൾ സഹായിക്കും.വാട്ടർ മെട്രോ, സി.എൻ.ജി ബസുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിൽ, റെയിൽവേയുടെ ഈ ഹരിത പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.LNG ട്രെയിനുകൾLNG ട്രെയിനുകളുടെ നിർമാണത്തിന് നിലവിൽ, രണ്ട് 1400HP ഡ്രൈവിങ് പവർ കാറുകൾ ഡീസൽ-എൽ.എൻ.ജി ഫ്യുവൽ സിസ്റ്റത്തിലേക്ക് മാറ്റിയെടുക്കുകയാണ് ചെയ്തത്. ഇതോടെ ഡീസൽ ഉപഭോ​ഗത്തിന്റെ ഏകദേശം 40% LNG ആയി മാറി. സബർമതി ഇന്റ​ഗ്രേറ്റഡ് കോച്ചിങ് ഡിപ്പോട്ടിലാണ് നിർമാണം നടന്നത്.ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം, പരിസ്ഥിതിക്ക് ഹാനികരമായ കാർബൺഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയവയുടെ ബഹിർ​ഗമനവും കുറയും. പുതിയ ചുവടുകൾ പാരിസ്ഥിതികമായ ആശങ്കകൾ കുറകയ്ക്കുകയും, യാത്രക്കാരുടെ സൗകര്യവും, സുരക്ഷിതത്ത്വവും വർധിപ്പിക്കുകയും ചെയ്യുമെന്ന് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ അമിത് ഷാ പറഞ്ഞു.പുതിയ ഹൈഡ്രജൻ – LNG ട്രെയിനുകൾ ഒരു താരതമ്യം2026 ജൂലൈ 17ാം തിയ്യതിയാണ് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ലോഞ്ച് ചെയ്തത്. നിലവിൽ LNG അധിഷ്ഠിത ട്രെയിനാണ് പുറത്തിറക്കിയിരിക്കുന്നത്. ആൾട്ടർനേറ്റീവ് ഫ്യുവൽ ടെക്നോളജിയുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് ട്രെയിനുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ഹൈഡ്രജൻ, ഓക്സിജൻ എന്നിവയുപയോ​ഗിച്ച് ഫ്യുവൽ സെൽ സംവിധാനം വഴി ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കും എന്നതാണ് പ്രധാന വ്യത്യാസം. അതേ സമയം LNG ട്രെയിനിൽ ഒരു Internal Combustion എൻജിനാണുള്ളത്. ഇതിലൂടെ ഡ്യുവൽ ഫ്യുവൽ LNG-ഡീസൽ കൺവേർഷൻ നടക്കുന്നു.LNG ട്രെയിൻ – ഫീച്ചറുകൾLNG-ഡീസൽ ഡ്യുവൽ ഫ്യുവൽ സിസ്റ്റമാണ് എൽ.എൻ.ജി ട്രെയിനിലുള്ളത്. അതായത് എൽ.എൻ.ജിയിലും, ഡീസലിലും ഈ എൻജിൻ പ്രവർത്തിക്കും. ഇന്ധനത്തിന്റെ ലഭ്യതയനുസരിച്ച് ഇത്തരത്തിൽ ഏത് ഇന്ധനം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന സവിശേഷതയുണ്ട്. 2,000 കിലോമീറ്ററിലധികം ഫീൽഡ് ട്രയൽ നടത്തിയതിന് ശേഷണാണ് ട്രെയിൻ ഓടിത്തുടങ്ങുന്നത്ഏകദേശം 2,200 ലിറ്റർ ഇന്ധനം വഹിക്കാൻ ശേഷിയുള്ള വലിയ ഫ്യുവൽ ടാങ്കാണ് ഈ ട്രെയിനിലുള്ളത്. ഇതിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന 950-1,000 കിലോ​ഗ്രാം LNG സ്റ്റോർ ചെയ്യാം. ഫുൾ LNG ലോഡ് എടുത്താൽ 444 കിലോമീറ്റർ ദൂരം താണ്ടാൻ ട്രെയിനിന് സാധിക്കുമെന്ന് റെയിൽവെ പ്രൊജക്ട് രേഖകൾ വ്യക്തമാക്കുന്നു.ഈ ട്രെയിനിൽ 8 കോച്ചുകൾ, നോൺ എ.സി ചെയർകാർ എന്നിവയാണുള്ളത്. ആദ്യ ട്രെയിൻ സബർമതിയിൽ നിന്ന് മഹേസാന ജങ്ഷൻ വരെയാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് സർവീസ് നടത്തിയത്. ഔദ്യോ​ഗിക റൂട്ട് പിന്നീട് പ്രഖ്യാപിക്കും.


Read News

Back to top button