BUSINESS

ഒക്ടോബര്‍ 1 മുതല്‍ എല്‍പിജി നിയമങ്ങള്‍ മാറും; പുതിയ കണക്ഷന് 10 കിലോ സിലിണ്ടര്‍ മാത്രം, ഹോം ഡെലിവറിയും സബ്സിഡിയും ഇല്ല


LPG Rule Changes: ഒക്ടോബര്‍ 1 മുതല്‍ അര്‍ഹര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്സിഡി (ഏകദേശം 210) ലഭിക്കാന്‍ ബയോമെട്രിക് ആധാര്‍ ഇ- കെവൈസി (Biometric Aadhaar eKYC) നിര്‍ബന്ധമാക്കി എണ്ണക്കമ്പനികള്‍. ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ വിപണി വിലയില്‍ മാത്രമേ ലഭിക്കൂ. ഒപ്പം പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് 14.2 കിലോ സിലിണ്ടറിന് പകരം 10 കിലോ കോംപസിറ്റ് സിലിണ്ടറുകള്‍ മാത്രമായിരിക്കും നല്‍കുക. സാധാരണക്കാരുടെ അടുക്കള ബജറ്റിനെ നേരിട്ട് ബാധിക്കുന്ന വന്‍ മാറ്റങ്ങളാണ് വരുന്നത്.ബയോമെട്രിക് ഇ-കെവൈസി (e-KYC) നിര്‍ബന്ധംഒക്ടോബര്‍ 1 മുതല്‍ അര്‍ഹര്‍ക്ക് പാചകവാതക സബ്‌സിഡി (ഏകദേശം 210 രൂപ) ലഭിക്കാന്‍ ബയോമെട്രിക് ആധാര്‍ അധിഷ്ഠിത e-KYC നിര്‍ബന്ധമാണ്. ഈ നടപടി പൂര്‍ത്തിയാക്കത്തവര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ഇവര്‍ മാര്‍ക്കറ്റ് വില നല്‍കി സിലിണ്ടര്‍ വാങ്ങേണ്ടി വരും. എന്നാല്‍ കണക്ഷന്‍ റദ്ദാക്കില്ല. രാജ്യത്ത് 89.9% ഉപയോക്താക്കളും ഈ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും പൂര്‍ത്തിയാക്കാത്തവരുണ്ട്.പ്രതിമാസ വില പരിഷ്‌കരണംഎല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികള്‍ ഗ്യാസ് വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഇത്തവണയും അതുണ്ടാകും. വാണിജ്യ സിലിണ്ടറിനു പുറമേ ഗാര്‍ഹിക സിലിണ്ടറില്‍ വില മാറ്റം വരുമോ എന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്.അതേസമയം രണ്ട് സിലിണ്ടര്‍ ബുക്കിംഗുകള്‍ തമ്മിലുള്ള ചുരുങ്ങിയ സമയപരിധി രാജ്യത്തൊട്ടാകെ 25 ദിവസമായി കുറച്ചിട്ടുണ്ട്. നേരത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇത് 45 ദിവസമായിരുന്നു. ബുക്കിംഗ് കാലയളവ് കുറച്ചത് എല്‍പിജിയെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.പുതിയ കണക്ഷനിലും വന്‍ മാറ്റങ്ങള്‍റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ എല്‍പിജി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഇനി മുതല്‍ 14.2 കിലോഗ്രാം സിലിണ്ടറിന് പകരം 10 കിലോഗ്രാം കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍ ആകും ലഭിക്കുക. കൂടാതെ പുതിയ കണക്ഷന്‍ എടുക്കാനും, റീഫില്‍ ചെയ്യാനും വലിയ തുക നല്‍കേണ്ടി വരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കിലോ സിലിണ്ടറിന്റെ പുതിയ കണക്ഷന്‍ എടുക്കാന്‍ ഏകദേശം 4,840 രൂപയാകും. ഇത് റീഫില്‍ ചെയ്യാന്‍ 1650 രൂപയാണ് നിരക്ക്. നിലവില്‍ 14.2 കിലോ സിലിണ്ടറിന് വെറും 930 രൂപയ്ക്ക് അടുത്താണ് വില.സബ്‌സിഡിയും ഹോം ഡെലിവറിയും ഇല്ലപുതിയ 10 കിലോ സിലിണ്ടര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നിലവിലുള്ള സബ്‌സിഡി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. മാത്രമല്ല സിലിണ്ടര്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയും ഇല്ല. ഉപഭോക്താക്കള്‍ നേരിട്ട് ഗ്യാസ് ഏജന്‍സിയിലോ, പെട്രോള്‍ പമ്പിലോ പോയി സിലിണ്ടര്‍ റീഫില്‍ ചെയ്യേണ്ടി വരും. നിലവില്‍ 14.2 കിലോ കണക്ഷന്‍ ഉപയോഗിക്കുന്ന പഴയ ഉപഭോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. അവര്‍ക്ക് പഴയ രീതിയില്‍ തന്നെ ഗ്യാസ് ലഭിക്കുന്നതും, സബ്‌സിഡി തുടരുന്നതുമായിരിക്കും.മാറ്റങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നത് എങ്ങനെഅര്‍ഹര്‍ സബ്‌സിഡി നഷ്ടപ്പെടാതിരിക്കാന്‍ ഇ-കെവൈസി (e-KYC) നടപടികള്‍ പൂര്‍ത്തീകരിക്കണം. ഇന്‍ഡേന്‍, ഭാരത് ഗ്യാസ്, എച്ച്.പി ഗ്യാസ് ഉപഭോക്താക്കള്‍ അതത് കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ വഴിയോ, ഡെലിവറി ചെയ്യുന്ന ആളുടെ കൈവശമുള്ള ആപ്പ് വഴിയോ, അല്ലെങ്കില്‍ നേരിട്ട് ഗ്യാസ് ഏജന്‍സി വഴിയോ ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതോടകം പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ചെയ്യേണ്ടയില്ല.പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ കുടുംബങ്ങള്‍ക്ക് പുതിയ 10 കിലോ സിലിണ്ടര്‍ പദ്ധതി വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. വില കൂടുതലാണെന്നതിന് പുറമെ ഹോം ഡെലിവറി ഇല്ലാത്തതും പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വലിയ ബുദ്ധിമുട്ടാകും. സിലിണ്ടറിന്റെ അളവ് കുറവായതിനാല്‍ കൂടുതല്‍ തവണ ഗ്യാസ് നിറയ്‌ക്കേണ്ടിയും വരും.ഇ-കെവൈസി കര്‍ശനമാക്കുന്നതിലൂടെ ഹോട്ടലുകളിലും, മറ്റും സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിന് കരിഞ്ചന്തയില്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും തടയാനാകും. ഇത് അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൃത്യമായി ഗ്യാസ് ലഭിക്കാന്‍ സഹായിക്കും.ഹോര്‍മുസ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പുതുതായി ഗാര്‍ഹിക കണക്ഷന്‍ അനുവദിക്കുന്നില്ല. പകരം വ്യക്തിഗത കണക്ഷനാണ് നല്‍കുന്നത്. ഇവിടെ 14 കിലോ സിലിണ്ടറിന് പകരം 10 കിലോ സിലിണ്ടറാണ് പനല്‍കുന്നത്. പുതിയ കണക്ഷന് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും മാത്രം മതി. പക്ഷെ പോക്കറ്റ് കീറും.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button