അടുത്ത വാരം ബാങ്കുകൾ 2 ദിവസം മാത്രം; പരിധിയില്ലാതെ എ.ടി.എം, മലയാളി ഇടപാടുകാർ അറിയേണ്ട വിവരങ്ങൾ

Bank Strike Caution : അടുത്ത വാരം രണ്ട് ദിവസം മാത്രമാണ് ബാങ്കുകൾ തുറക്കുക. സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് യൂണിയനുകൾ ദേശീയ തലത്തിൽ പണിമുടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മലയാളി ഇടപാടുകാർ അറിയേണ്ട വിവരങ്ങൾതുടർച്ചയായ ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് മുന്നിൽക്കണ്ട് ഇടപാടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾദേശീയ ബാങ്ക് പണിമുടക്ക് സെപ്റ്റംബർ 28 മുതൽ 30 വരെയാണ് നടക്കുക. സെപ്റ്റംബർ 27 ഞായറാഴ്ച്ച ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത വാരം ഗാന്ധിജയന്തിയുടെ പൊതു അവധി വരുന്നതിനാൽ ആകെ രണ്ട് ദിവസം മാത്രമായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. ഇവിടെ, മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് വിശദമാക്കുന്നത്.ഞായറാഴ്ച്ച ബാങ്കുകൾ തുറക്കണമെന്ന നിർദ്ദേശം സംസ്ഥാന തല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകൾക്കും കൈമാറി. എ.ടി.എമ്മുകളിൽ പണവും ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ എ.ടി.എം ചാർജ്ജുകൾ ബാങ്കുകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.പരിധിയില്ലാതെ എ.ടി.എമ്മുകൾ ഉപയോഗിക്കാംകേരളത്തിൽ എ.ടി.എമ്മുകളിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ ബാങ്കുകൾ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 28,29,30 എന്നീ പണിമുടക്ക് തിയ്യതികളിൽ എത്ര തവണ എ.ടി.എമ്മുകളിലൂടെ പണം പിൻവലിച്ചാലും ട്രാൻസാക്ഷൻ ചാർജ്ജ് ബാധകമാവുകയില്ലെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. എ.ടി.എം സേവനങ്ങൾ പരിധിയില്ലാതെ ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ചാലും ചാർജ്ജ് ഈടാക്കുകയില്ലഇടപാടുകാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ സെപ്റ്റംബർ 27 ഞായറാഴ്ച്ച, പിന്നീടുള്ള മൂന്ന് ദിവസത്തെ അവധി മുന്നിൽക്കണ്ട് വലിയ തിരക്കിനുള്ള സാധ്യതകളുണ്ട്. ഉയർന്ന തുകയ്ക്കുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് എന്നിവ ഞായറാഴ്ച്ച തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കാം തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നത് എ.ടി.എമ്മുകളുടെ പ്രവർത്തനത്തെ ബാധിക്കാം. ഫിസിക്കൽ ക്യാഷ് ആവശ്യമുള്ളവർ ഇത് മുന്നിൽക്കണ്ട് പണം പിൻവലിക്കലുകൾ നടത്തേണ്ടതാണ്. പണിമുടക്കിന് ശേഷം, ഒക്ടോബർ ഒന്നാം തിയ്യതി ബാങ്കുകൾ തുറക്കുമ്പോഴും വലിയ തിരക്ക് മുന്നിൽക്കാണേണ്ടതാണ്. ഇതിന്റെ പിറ്റേ ദിവസം, ഒക്ടോബർ രണ്ടാം തിയ്യതി ഗാന്ധി ജയന്തി ദിനമായതിനാൽ അന്നും ബാങ്കുകൾക്ക് പൊതു അവധിയാണ്. പിന്നീട് 3ാം തിയ്യതി ശനിയാഴ്ച്ചയാണ് ബാങ്കുകൾ പ്രവർത്തിക്കുക. ഫലത്തിൽ, അടുത്ത വാരം വ്യാഴം, ശനി എന്നീ രണ്ട് ദിവസങ്ങളിൽ മാത്രമായിരിക്കും ബാങ്കുകൾ തുറന്നിരിക്കുക. ബാങ്ക് സമരം ഇ.എം.ഐ ഡേറ്റിനെ ബാധിക്കില്ല. ഈ ദിവസങ്ങളിലെ ഇ.എം.ഐ ഇടപാടുകൾ സാധാരണ ഗതിയിൽ ഓട്ടോമാറ്റിക്കായി നടക്കും. പണിമുടക്ക് ദിവസങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ സേവനങ്ങൾ, വാട്സാപ്പ് ബാങ്കിങ്, NEFT, RTGS, IMPS പണമിടപാടുകൾ എന്നിവയ്ക്ക് തടസ്സമുണ്ടാവുകയില്ല. എല്ലാ ബാങ്കുകളുടെയും ഐ.ടി വിഭാഗം കൃത്യമായി പ്രവർത്തിക്കും. ഓൺലൈൻ സേവനങ്ങളെ പണിമുടക്ക് ബാധിക്കുകയില്ലശിവദേവ് സി.വി നെ കുറിച്ച് ശിവദേവ് സി.വി Digital Content Producerആകെ 12 വർഷത്തെ പ്രവൃത്തി പരിചയം
ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, എം.എസ്.എം.ഇ എന്നീ മേഖലകളിൽ വൈദഗ്ധ്യം
വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ പ്രൊഫഷണൽ ഡിപ്ലോമയും
ഏറ്റവുമധികം താല്പര്യമുള്ള മേഖല ഓഹരി വിപണിയിൽ ഓപ്ഷൻസ്, സ്റ്റോക്ക് ഓപ്ഷൻസ് ട്രേഡിങ്
https://malayalam.economictimes.com/sivadev-cv/author/479257952.cms
ശിവദേവ് സി.വി
ശിവദേവ് സി.വി, ഇക്കണോമിക് ടൈംസ് മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ്. മാധ്യമ മേഖലയിൽ 5 വർഷവും, മാസ് കമ്മ്യൂണിക്കേഷൻ അധ്യാപന രംഗത്ത് 9 വർഷവും പ്രവർത്തന പരിചയം. 2022 ജൂണിലാണ് ശിവദേവ് ടൈംസ് ഗ്രൂപ്പിന്റെ ഭാഗമായത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലധികമായി ട്രേഡിങ്/ഇൻവെസ്റ്റ്മെന്റ് നടത്തി വരുന്നു. കോട്ടയത്ത് ദീപിക ദിനപ്പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ചേർന്നു കൊണ്ടാണ് കൊണ്ടാണ് 2011ൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് മാതൃഭൂമി ദിനപ്പത്രത്തിൽ സബ് എഡിറ്റർ/റിപ്പോർട്ടർ തസ്തികകളിൽ പ്രവർത്തിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയായി ദീർഘകാലം ചുമതല വഹിച്ചു. 2024ൽ ടൈംസ് ഗ്രൂപ്പ് ‘ന്യൂസ് മേക്കർ അവാർഡ്’ (ബിസിനസ് ചാമ്പ്യൻ) ലഭിച്ചു.Read More
Read News




