BUSINESS
ബമ്പറടിച്ചു; ഇന്ത്യൻ മണ്ണിൽ ജപ്പാൻ നഗരം വരുന്നു, 500 ഏക്കറിൽ ഭീമൻ പ്രൊജക്ട്, സഹസ്രകോടികൾ ഒഴുകിയെത്തും, സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം

ജപ്പാനുമായുള്ള സഹകരണത്തിലൂടെ വ്യവസായിക അടിത്തറ ശക്തിപ്പെടുത്താൻ ഉത്തർപ്രദേശ്. യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറ്റിയിൽ (YEIDA) ജപ്പാൻ സിറ്റി നിർമിക്കാനാണ് ഒരുക്കം. സഹസ്രകോടികളുെടെ നിക്ഷേപവും, പതിനായിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് ഇത്തരത്തിലുണ്ടാവുക. ജാപ്പനീസ് മാനുഫാക്ചറേഴ്സ്, സപ്ലൈയർമാർ, കമ്പനികൾ തുടങ്ങിയവരെല്ലാം ഇവിടേക്ക് ആകർഷിക്കപ്പെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും നേട്ടം നൽകും.ഇന്ത്യയിലേക്ക് നോട്ടമിട്ട് ജപ്പാൻആദ്യ ഘട്ടത്തിൽ തന്നെ 3,191 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് ഉണ്ടാവുക. ജാപ്പനീസ് കമ്പനികൾക്ക് സ്ഥിരമായ ഒരു ‘ബേസ്’ ആയി ഉത്തര‍് പ്രദേശിനെ പരിഗണിക്കാനാണ് ജപ്പാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 18-23 തിയ്യതികളിൽ നടന്ന യു.പി-ജപ്പാൻ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ 200ൽ അധികം ജാപ്പനീസ് കമ്പനികളുടെ സി.ഇ.ഒമാർ, മാനേജിങ് ഡയറക്ടർമാർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.മാനുഫാക്ചറിങ്ങിൽ മാത്രമല്ല സെമി കൺഡക്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി, ഗ്രീൻ ഹൈഡ്രജൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ സെന്ററുകൾ തുടങ്ങിയ മേഖലകളിലെല്ലാം വലിയ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾത്തന്നെ പ്രമുഖ ജാപ്പനീസ് കമ്പനികളായ ഹോണ്ട, യമഹ, നിസ്സിൻ, ഡെൻസോ, ടോയോ ഇങ്ക് എന്നീ കമ്പനികൾക്ക് യു.പിയിൽ ബിസിനസ് സാന്നിദ്ധ്യമുണ്ട്.ജാപ്പാനീസ് സിറ്റിനിർദ്ദിഷ്ട ജാപ്പനീസ് സിറ്റി 500 ഏക്കറുകളിലാണ് വ്യാപിച്ചു കിടക്കുക. ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ് വേയിലുള്ള സെക്ടർ 5A-ൽ പ്രൊജക്ട് നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇവിടെ 70% പ്രദേശവും വ്യാവസായിക ആവശ്യങ്ങൾക്കായി മാറ്റി വെക്കും. 12% റസിഡൻഷ്യൽ ഏരിയയും, 13% കൊമേഷ്യൽ ഏരിയയും, 55 ഇൻസ്റ്റിറ്റ്യൂഷണൽ ഫെസിലിറ്റികളും ഉണ്ടാകും.ജാപ്പാനീസ് കമ്പനികൾക്കായുള്ള ഒരു ഫുൾ ഫ്ലെഡ്ജ്ഡ് ഇൻഡസ്ട്രിയൽ സിറ്റിയാണ് പ്ലാൻ ചെയ്യുന്നത്. മാനുഫാക്ചറിങ്, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാമുള്ള കമ്പനികൾ ഇവിടെ പ്രവർത്തിക്കും. നോയിഡ ഇന്റർനാഷണൽ എയർപോർട്ടുമായി ഈ മേഖലയ്ക്കുള്ള സാമീപ്യം ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ്, കയറ്റുമതി എന്നിവയ്ക്ക് ഗുണകരമായി മാറുംവൻ നിക്ഷേപ പ്രവാഹത്തിന് തുടക്കംമുമ്പ് സൂചിപ്പിച്ച 3,191 കോടി രൂപയുടെ നിക്ഷേപം, എസ്കോർട്സ് കുബോട , മിൻഡ കോർപ്പറേഷൻ എന്നീ രണ്ട് കമ്പനികൾ മാത്രം നടത്തുന്നതാണ്. ഈ പ്രൊജക്ടിന്റെ ഔദ്യോഗിക ബജറ്റ് ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.154 ഏക്കറുകളിലാണ് എസ്കോർട്സ് കുബോട തങ്ങളുടെ മാനുഫാക്ചറിങ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി ഏകദേശം 2,025 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. 3,800ൽ അധികം തൊഴിലവസരങ്ങളും ഇത്തരത്തിൽ സൃഷ്ടിക്കപ്പെടും. ആദ്യ ഘട്ടത്തിൽ ഒരു വർഷം 60,000 ട്രാക്ടറുകളും, 15,000 കൺസ്ട്രക്ഷൻ എക്വിപ്മെന്റ് യൂണിറ്റുകളും ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യംമിൻ കോർപ്പറേഷൻ 1,166 കോടി രൂപയാണ് നിക്ഷേപിക്കുക. YEIDA സെക്ടർ 10, സെക്ടർ 24 എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട പ്രൊജക്ട് നടപ്പാവുക. ഏകദേശം 6,440 തൊഴിലവസരങ്ങളാണ് ഇത്തരത്തിൽ ഉണ്ടാവുക. ഇപ്രകാരം ഈ രണ്ട് കമ്പനികളിലൂടെ മാത്രം പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇന്ത്യയുടെ വ്യവസായിക, സാമ്പത്തിക മേഖലകളിൽ വലിയ അനുരണനങ്ങൾ സൃഷ്ടിക്കാൻ പോന്ന പ്രൊജക്ടുകളാണ് ഉത്തർ പ്രദേശിലെ ജപ്പാൻ സിറ്റിയിൽ നടപ്പാകാൻ പോകുന്നത്.
Read News




