NEWS

വന്ദേഭാരതിൽ മാലി യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ


തിരുവനന്തപുരം ∙ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍വച്ച് മാലി സദേശിയായ യുവതിയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മൈലക്കര സ്വദേശിയാണ് പിടിയിലായത്. 22ന് രാത്രി പത്തരയ്ക്കു ട്രെയിനില്‍ വച്ചാണ് സംഭവമുണ്ടായത്. യുവതി തിരുവനന്തപുരം റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതി കൊല്ലത്തേക്കു കൈമാറിയിരുന്നു. വന്ദേഭാരതിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. കായംകുളം ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇന്നു പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Fashion ⏭️

Back to top button