NEWS

യുഎഇയിൽ കൂട്ടത്തോടെ റദ്ദാക്കിയും വൈകിയും വിമാനസർവീസുകൾ; ഈ വിമാനങ്ങൾക്ക് പൂർണ വിലക്ക്, യാത്രക്കാർക്ക് പുതിയ നിർദേശങ്ങൾ


ദുബായ് ∙ രാജ്യാന്തര തലത്തിൽ വർധിച്ചുവരുന്ന സൈനിക, രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ പ്രമുഖ വിമാനത്താവളങ്ങളായ ദുബായ് രാജ്യാന്തര വിമാനത്താവളം, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്ത്യയിലേയ്ക്ക് അടക്കമുള്ള സർവീസുകൾ വ്യാപകമായി വൈകുന്നു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ കൃത്യമായ സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.   എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ് എന്നിവ പ്രധാന സർവീസുകൾ തുടരുന്നുണ്ടെങ്കിലും ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ, ഈ മാസം 24 മുതൽ ഇറാനിയൻ എയർലൈനുകളുടെ സർവീസുകൾക്ക് യുഎഇ പൂർണമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.   റദ്ദാക്കിയ വിമാനങ്ങൾ: ∙ എയർ ഫ്രാൻസ് ഓക്ടോബർ 13 വരെയും സിംഗപ്പൂർ എയർലൈൻസ്, കെഎൽഎം, ഐടിഎ എയർവേസ്, സ്വിസ്, യൂറോവിങ്സ് എന്നിവ ഒക്ടോബർ 24 വരെയും സർവീസുകൾ നിർത്തിവച്ചു.  ∙ എയർ കാനഡ 2027 ജനുവരി പകുതി വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വീണ്ടും ആരംഭിക്കുന്നവ:  ∙ സിംഗപ്പൂർ എയർലൈൻസ് (ഒക്ടോബർ 24), ലുഫ്താൻസ (ഒക്ടോബർ 25), സ്വിസ് (ഒക്ടോബർ 27), യൂറോവിങ്സ് (നവംബർ 1), ബ്രിട്ടീഷ് എയർവേസ് (നവംബർ 3), ഓസ്ട്രിയൻ എയർലൈൻസ് (ഡിസംബർ 12) എന്നിങ്ങനെ വിവിധ തീയതികളിൽ സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നു.  തുർക്കിഷ് എയർലൈൻസ് യുഎഇ സർവീസുകൾ പുനരാരംഭിച്ചെങ്കിലും തെഹ്റാനിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ യാത്രാ മുന്നറിയിപ്പ് മേഖലയിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് യുകെ, യുഎസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും വ്യോമപാത പെട്ടെന്ന് അടച്ചിടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശത്തിൽ പറയുന്നു.   


Fashion ⏭️

Back to top button