HEALTH
കുഞ്ഞിനായി സ്വപ്നം കാണുകയാണോ? ഡ്രീം ഫ്ളവർ ഐവിഎഫ് സെന്റർ നിങ്ങളെ സഹായിക്കും

ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് ഇനിയും നീണ്ടുപോവുകയാണോ? ഒട്ടും ഭയംവേണ്ട, ശരിയായ സമയത്ത് ലഭിക്കുന്ന ശരിയായ ചികിത്സയും കരുതലും കുഞ്ഞെന്ന നിങ്ങളുടെ സ്വപ്നത്തിന് താങ്ങാവും. മാതാപിതാക്കളാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുന്ന ദമ്പതികൾക്ക്, ഓരോ ഘട്ടത്തിലും പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോവാൻ കഴിയുന്ന ഒരു ചികിത്സാ അന്തരീക്ഷമാണ് ഏറ്റവും ആവശ്യം. ഇവിടെയാണ് ഡ്രീം ഫ്ലവർ ഐവിഎഫ് സെന്ററിന്റെ പ്രാധാന്യം. കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ഒട്ടേറെ ദമ്പതിമാർക്ക് വെളിച്ചമേകുകയാണ് സ്ഥാപനം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്ര വന്ധ്യതാ ചികിത്സകൾ ഇവിടെ ലഭ്യമാണ്. ഓരോ ദമ്പതികളുടെയും ആരോഗ്യവും ആവശ്യമായ ചികിത്സയും വ്യക്തിഗതമായി വിലയിരുത്തി പരിചയസമ്പരായ വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും സേവനം. എല്ലാ ഘട്ടങ്ങളിലും കൃത്യതയും സുരക്ഷയുറപ്പാക്കുന്ന സംവിധാനങ്ങളും ആധുനിക ചികിത്സാരീതികളും വ്യക്തിഗത പരിചരണവുമാണ് ഡ്രീം ഫ്ളവർ ഐവിഎഫ് സെന്ററിനെ ജനകീയമാക്കുന്നത്.ആർക്കൊക്കെ ഐവിഎഫ് ചെയ്യാം?ദീർഘകാലമായി വന്ധ്യത അനുഭവിക്കുന്നവർ, ഐവിഎഫ് ചെയ്ത് പരാജയപ്പെട്ടവർ, എൻഡോമെട്രിയാസിസ്, ബീജസംഖ്യ കുറവുള്ളവർ, ട്യൂബൽ ബ്ലോക്കുള്ളവർ തുടങ്ങിയവർക്ക് ഡ്രീംഫ്ളവർ ഐവിഎഫ് സെന്ററിൽ നിന്ന് ചികിത്സ നേടാം. ഒരു ഐവിഎഫ് ചെയ്യാനുള്ള പാക്കേജ് 60000 രൂപയും പിന്നെ മരുന്നിന്റെ ചെലവും മാത്രമാണ് വരുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് ചികിത്സാച്ചെലവ് കുറവാണിവിടെ. കാസർഗോഡ് ബാങ്ക് റോഡിൽ ടൗൺ പോലീസ് സ്റ്റേഷന് ഓപോസിറ്റായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.സാങ്കേതികമികവ്എഐ എംബ്രിയോസ്കോപ്പിയിലൂടെ, കേരളത്തിലാദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വന്ധ്യതാ ചികിത്സയ്ക്ക് പുതിയൊരു നിർവചനം നൽകുകയാണ് സ്ഥാപനം. പ്രീ-ഇംപ്ലാന്റേഷൻ ജനിതക പരിശോധന (PGT) മിസ്കാര്യേജിനുള്ള സാധ്യതയും ജനിതക വൈകല്യങ്ങൾ പാരമ്പര്യമായി കൈമാറാനുള്ള സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു. ആർഐ വിറ്റ്നെസ്സിങ് ചികിത്സയിൽ കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നു.ഐവിഎഫ് ചികിത്സാരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യയായ ഇലക്ട്രോണിക് വിറ്റ്നസ്സിങ് സിസ്റ്റം (EWS), ചികിത്സയുടെ ഓരോ ഘട്ടത്തിലും സാമ്പിളുകൾ കൃത്യമായി തിരിച്ചറിയാനും സുരക്ഷിതമായ ട്രാക്കിങ് ഉറപ്പാക്കാനും സാമ്പിളുകൾ തമ്മിൽ മാറിപ്പോവാനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനും സഹായിക്കുന്നു. പാരന്റ്ഹുഡിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ഏറ്റവും ശരിയായ രീതികൾ സ്ഥാപനം ഉറപ്പുനൽകുന്നു.
Cinema ⏭️




