BUSINESS

ബാങ്ക് പണിമുടക്ക്; എ.ടി.എം ചാർജ്ജുകൾ ഒഴിവാക്കി എസ്.ബി.ഐ, ഇടപാടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ ദേശവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, ഇടപാടുകാർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . പണിമുടക്ക് ദിനങ്ങളിൽ എടിഎം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ (ATM Transaction Charges) പൂർണ്ണമായും ഒഴിവാക്കിയതായി ബാങ്ക്, എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം.പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്‌ബി‌ഐ വ്യക്തമാക്കി.ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താംബുദ്ധിമുട്ടുകൾ നേരിടാതിരിക്കുന്നതിനായി അടിയന്തര പ്രാധാന്യമുള്ള നേരിട്ടുള്ള ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് നിർദ്ദേശിക്കുന്നു. കൂടാതെ, പണിമുടക്ക് ദിവസങ്ങളിൽ താഴെ പറയുന്ന ഡിജിറ്റൽ, ഓൺ‌ലൈൻ സേവനങ്ങൾ സജീവമായിരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് (YONO, Online SBI) യു.പി.ഐ സേവനങ്ങൾ വാട്‌സ്ആപ്പ് ബാങ്കിംഗ് NEFT, RTGS, IMPS വഴിയുള്ള പണമിടപാടുകൾബാങ്ക് സേവനങ്ങളെ പണിമുടക്ക് ബാധിക്കാനിടയുള്ളതിനാൽ ഉപഭോക്താക്കൾ പരമാവധി ഡിജിറ്റൽ ഇടപാടുകളെ ആശ്രയിക്കണമെന്ന് എസ്.ബി.ഐ അഭ്യർത്ഥിച്ചു.വരുന്ന ഞായറാഴ്ച്ച പ്രവൃത്തി ദിനംരാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച്ച സാധാരണ ദിവസങ്ങളിലേതു പോലെ തുറന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് ഈ നടപടി.തിങ്കൾ മുതൽ ബുധൻ വരെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഫലത്തിൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. നാലാം ശനിയും, ഞായറും കൂടി വരുന്നതോടെയാണിത്. എന്നാൽ ബാങ്ക് പണിമുടക്കിനെ നേരിടാൻ ഞായറാഴ്ച്ച പ്രവൃത്തി ദിനമാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.മൂന്നാം ​ഘട്ടമായി, 2026 ഒക്ടോബർ 26 മുതൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്ന് ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകി. ഇതിനിടെ, പണി മുടക്കിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 27 ഞാഴറാഴ്ച്ച, പ്രവൃത്തി ദിനമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാങ്കുകളുടെ സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുമുണ്ട്.ഇതിനിടെ, സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകൾ പണിമുടക്ക് ദിവസങ്ങളിലും തുറക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. പണിമുടക്കിൽ സഹകരിക്കാത്തവരെയും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ നിന്നുള്ളവരെയും ഉപയോ​ഗിച്ച് ഇവ പ്രവർത്തിപ്പിക്കണം. സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാർ റൂം തുറക്കുംഇടപാടുകാരുടെ ശ്രദ്ധയ്ക്ക്ഉയർന്ന തുകയ്ക്കുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് എന്നിവ ഞായറാഴ്ച്ച തന്നെ പൂർത്തിയാക്കാൻ ശ്രമിക്കാം. തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നത് എ.ടി.എമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. ഇടപാടുകാർ ഇക്കാര്യവും മുൻകൂട്ടി കാണേണ്ടതാണ്.


Read News

Back to top button