NEWS
‘പോസ്റ്റ് പിന്‍വലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല; കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം’

തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച ദൃശ്യം തന്റെ സമൂഹമാധ്യമ പേജില്‍നിന്നു പിന്‍വലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിന്‍വലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. സമൂഹമാധ്യമ ടീം അഡ്മിന്‍ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ വിഷയം പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരില്‍ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാല്‍ ഒഴിവാക്കാന്‍ ഓഫിസ് നിര്‍ദേശിക്കുകയായിരുന്നുവെന്നും ജനീഷ് വിശദീകരിക്കുന്നു.ജനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് പിന്‍വലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിന്‍വലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യല്‍ മീഡിയ ടീം അഡ്മിന്‍ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരില്‍ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാല്‍ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാന്‍ എന്റെ ഓഫിസ് നിര്‍ദേശിക്കുകയായിരുന്നു.
Fashion ⏭️




