NEWS
പുട്ടിന്റെ 13,000 കോടിയുടെ ‘കൊട്ടാരത്തിൽ’ ആഞ്ഞടിച്ച് യുക്രെയ്ൻ, കാവൽ നിന്ന ‘എസ് 400’ പ്രതിരോധ സംവിധാനം തകർന്നു; എഐ ഡ്രോണുകൾ മാറ്റിമറിച്ച യുദ്ധം!

റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ കരിങ്കടൽ തീരത്തുള്ള അതീവ സുരക്ഷിതമായ ആഡംബര കൊട്ടാരത്തിന് പ്രതിരോധം തീർത്തിരുന്ന റഷ്യയുടെ അത്യാധുനിക ‘എസ്400 ട്രയംഫ്’ (S400 Triumph) എയർ ഡിഫൻസ് സിസ്റ്റം യുക്രെയ്ൻ ഡ്രോണുകൾ തകർത്ത റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നു. പുട്ടിന്റെ ആഢംബര വസതിയിൽനിന്നും നിന്നും വെറും 12 മൈൽ അകലെ സ്ഥിതി ചെയ്തിരുന്ന ലോഞ്ചറാണ് യുക്രെയ്ൻ സേന തകർത്തത്. റഷ്യയുമായുള്ള പോരാട്ടത്തിൽ യുക്രെയ്ന് ഏറ്റവും വലിയ നേട്ടമാകുന്നത് അവരുടെ അത്യാധുനിക ഡ്രോൺ കേപബിലിറ്റിയാണ്. കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഡ്രോണുകളിൽ എഐ ഉപയോഗിച്ച് റഷ്യയുടെ കൂറ്റൻ സൈനികവ്യൂഹങ്ങളെയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെയും പ്രതിരോധത്തിലാക്കാൻ യുക്രെയ്ന് സാധിക്കുന്നുണ്ട്.കൊട്ടാരത്തിന് ചുറ്റും 27 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ബഫർ സോണും നോ, ഫ്ലൈ സോണും സ്ഥാപിച്ചാണ് റഷ്യ സുരക്ഷയൊരുക്കിയിരുന്നത്. എന്നാൽ യുക്രെയ്ൻ ഡ്രോൺ ഭീഷണി കാരണം പുട്ടിൻ ഇപ്പോൾ അപൂർവ്വമായി മാത്രമേ ഇവിടെ സന്ദർശനം നടത്താറുള്ളൂ.
Fashion ⏭️


