BUSINESS
ആന്റിലിയ ഒന്നാമത്; ഇന്ത്യയിലെ ഏറ്റവും വില കൂടിയ 5 വസതികൾ, മൂന്നെണ്ണവും അംബാനി കുടുംബത്തിന്റേത്

ഇന്ത്യയിലെ ഏറ്റവും വില കൂടിയ 5 വീടുകളുടെ വിശേഷങ്ങളാണ് ഇവിടെ നൽകുന്നത്. ഇതിൽ മുകേഷ് അംബാനിയുടെ ആന്റിലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗൗതം സിംഘാനിയയുടെ ജെ.കെ ഹൗസ് എന്ന ഭവനം രണ്ടാമതും, അനിൽ അംബാനിയുടെ അഡോബി എന്ന 17 നിലയുള്ള വസതി മൂന്നാം സ്ഥാനത്തുമാണ്. ലിസ്റ്റിലെ ആദ്യ 5 വീടുകളിൽ 3 എണ്ണവും അംബാനി കുടുംബത്തിന്റേതാണ്.1. ആന്റിലിയ മുംബൈയിലെ ആൾട്മൗണ്ട് റോഡിലുള്ള ആന്റിലിയയുടെ മൂല്യം ഏകദേശം 15,000 കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഈ സ്വകാര്യ വസതി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭവനമായും, ഏറ്റവും ഉയരമുള്ള വീടായും ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചിട്ടുണ്ട്.സാധാരണ അംബരചുംബികളായ കെട്ടിടങ്ങളെ അപേക്ഷിച്ച് നിലകളുടെ എണ്ണം കുറവാണെങ്കിലും, പല നിലകൾക്കും സാധാരണയിലുമധികം ഉയരമുള്ള സീലിംഗുകൾ ഉള്ളതിനാൽ 27 നിലകളുള്ള ഈ കെട്ടിടത്തിന് ഏകദേശം 173 മീറ്റർ അഥവാ 568 അടി ഉയരമുണ്ട്. ഇതിന്റെ ആകെ വിസ്തീർണ്ണം ഏകദേശം 37,000 ചതുരശ്ര മീറ്റർ (4,00,000 ചതുരശ്ര അടി) ആണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് കണക്കാക്കുന്നുഷിക്കാഗോ ആസ്ഥാനമായുള്ള പെർകിൻസ് & വിൽ എന്ന ആർക്കിടെക്ചർ സ്ഥാപനമാണ് ആന്റിലിയ രൂപകൽപ്പന ചെയ്തത്. 2010 വർഷത്തിലാണ് നിർമ്മാണം പൂർത്തിയായത്. മൂന്ന് ഹെലിപാഡുകൾ, നിരവധി നീന്തൽക്കുളങ്ങൾ, ഹെൽത്ത് സ്പാ, തീയേറ്റർ, 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഈ കെട്ടിടത്തിലുണ്ട്. അറുനൂറോളം ജീവനക്കാർ ഈ വസതിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 48,780 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്ലോട്ടിലാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്.2. ജെ.കെ ഹൗസ്ആൾട്ടമൗണ്ട് റോഡിൽ തന്നെയാണ് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഗാനിയയുടെ സ്വകാര്യ വസതിയായ ‘ജെ.കെ ഹൗസ്’സ്ഥിതി ചെയ്യുന്നത്. ഏകദേശം 145 മീറ്റർ ഉയരമുള്ള ഈ കെട്ടിടം മുംബൈയിലെ ഏറ്റവും ഉയരമുള്ള സ്വകാര്യ വസതികളിൽ ഒന്നാണ്.സാധാരണയായി പരന്നുകിടക്കുന്ന ബംഗ്ലാവുകളിൽ നിന്ന് വ്യത്യസ്തമായി, ഉയരത്തിലേക്ക് പടുത്തുയർത്തിയ ആഡംബരത്തിന്റെ പ്രതീകമാണ് ജെ.കെ ഹൗസ്. ബഹുനിലകളിൽ താമസസൗകര്യങ്ങൾ, നീന്തൽക്കുളങ്ങൾ, സ്പാ, ജിംനേഷ്യം, വിനോദ കേന്ദ്രങ്ങൾ, ടെറസുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ഈ കെട്ടിടത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ ഉയരവും, ലൊക്കേഷനും തെക്കൻ മുംബൈയുടെ മനോഹരമായ കാഴ്ച നൽകുന്നു.മാധ്യമ റിപ്പോർട്ടുകളിൽ ഈ വീടിന് ഏകദേശം 6,000 കോടി രൂപ മൂല്യം കണക്കാക്കാറുണ്ടെങ്കിലും, ഇത് ഒരു കൃത്യമായ വിപണി വിലയാണെന്ന് സ്ഥിരീകരിക്കുന്ന പൊതു ഇടപാടുകളൊന്നും അടുത്തിടെ നടന്നിട്ടില്ല.3. അബോഡ് മുംബൈയിലെ പാലി ഹില്ലിലാണ്, അനിൽ അംബാനിയുടെ ‘അബോഡ്’ എന്ന വസതി സ്ഥിതി ചെയ്യുന്നത്.ഏകദേശം 16,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 17 നിലകളുള്ള ഈ ഈ കെട്ടിടത്തിൽ നീന്തൽക്കുളം, ജിംനേഷ്യം, വലിയ ഗാരേജ്, ഹെലിപാഡ് എന്നിവയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻപത്തെ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വസ്തുവിന് ഏകദേശം 5,000 കോടി രൂപ മൂല്യം കണക്കാക്കിയിരുന്നു.എന്നിരുന്നാലും, ഇതിൽ പ്രധാനപ്പെട്ട ഒരു പുതിയ വിവരമുണ്ട്. 2026 ഫെബ്രുവരിയിൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ‘അബോഡ്’ താൽക്കാലികമായി യി ജപ്തി ചെയ്യുകയും (Provisionally attached), ഈ സ്വത്തിന് 3,716.83 കോടി രൂപ മൂല്യം നിശ്ചയിക്കുകയും ചെയ്തു. ഈ തുക ജപ്തി നടടികളുടെ ഭാഗമായുള്ള ഔദ്യോഗിക മൂല്യനിർണ്ണയം മാത്രമാണ്. അതിനാൽ ഇതിനെ നിലവിലെ ഓപ്പൺ മാർക്കറ്റിലെ വിൽപ്പന വിലയായി കണക്കാക്കരുത്.4. ലിങ്കൺ ഹൗസ് സൈറസ് പൂനാവാലയുടെ ലിങ്കൺ ഹൗസ് കേവലം വിലപിടിപ്പുള്ള ഒരു വീട് മാത്രമല്ല. ഒരു ചരിത്ര സിനിമയ്ക്ക് അനുയോജ്യമായ പശ്ചാത്തലവും, പാരമ്പര്യവും ഇതിനുണ്ട്. മുംബൈയിലെ ബ്രിച്ച് കാൻഡി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ രണ്ടേക്കർ വസതി തുടക്കത്തിൽ ‘വാങ്കനർ ഹൗസ്’എന്നാണ് അറിയപ്പെട്ടിരുന്നത്.1933-ൽ വാങ്കനറിലെ മഹാരാജാവിനു വേണ്ടിയാണ് ഇത് നിർമ്മിക്കപ്പെട്ടത്. ബ്രിട്ടീഷ് ആർക്കിടെക്റ്റായ ക്ലോഡ് ബാറ്റ്‌ലിയാണ് ഈ മന്ദിരം രൂപകൽപ്പന ചെയ്തത്. 1957-ൽ ഈ കെട്ടിടം യു.എസ് സർക്കാരിന് പാട്ടത്തിന് നൽകുകയും തുടർന്ന് മുംബൈയിലെ യു.എസ് കോൺസുലേറ്റ് ജനറലിന്റെ ഓഫീസായി പ്രവർത്തിക്കുകയും ചെയ്തു.2015-ൽ, 750 കോടി രൂപയുടെ ഇടപാടിലൂടെ സൈറസ് പൂനാവാല ഈ പ്രോപർട്ടി സ്വന്തമാക്കി. ഏകദേശം 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ മന്ദിരം ‘ഗ്രേഡ് III’ പൈതൃക സ്വത്തായി തരം തിരിച്ചിരിക്കുന്നു5. ഗുലിറ്റഇഷ അംബാനിയുടെയും ഭർത്താവ് ആനന്ദ് പീരാമളിന്റെയും 450 കോടി രൂപയുടെ മുംബൈ വർളിയിലെ വസതിയാണിത്. കടലഭിമുഖമായ ഈ വീട്, 450 കോടി രൂപയ്ക്കാണ് പിരാമൾ കുടുംബം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. പിന്നീട് ഇത് ഇഷ അംബാനിക്കും ആനന്ദ് പിരാമളിനുമായി ഒരു ആഡംബര വസതിയായി വികസിപ്പിച്ചു.മുൻപ് ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. 2012-ൽ ലേലത്തിലൂടെ പിരാമൾ ഗ്രൂപ്പ് സ്വന്തമാക്കിയ ഈ കെട്ടിടത്തിന് 2018 വർഷത്തിലാണ് മുൻസിപ്പൽ കോർപ്പറേഷൻ താമസാനുമതി നൽകിയത്. അഞ്ച് നിലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ സൗധത്തിന് ഏകദേശം 50,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടെന്നാണ് കണക്കാക്കുന്നത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ച നൽകുന്ന ലൊക്കേഷൻ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആഡംബരങ്ങളിലൊന്ന്.
Read News




