LIFESTYLE

ദീപാവലി ഓഫർ: ഫ്‌ളിപ്‌കാർട്ടിൽ പ്രീമിയം 5ജി ഫോണുകൾക്ക് 20,000 രൂപ വരെ വിലക്കുറവ്


സാംസംഗ് ഫോൺ

പുതിയ സ്മാർട്ട്ഫോണുകളിലേക്ക് മാറാനും പഴയ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ആഘോഷകാലം മികച്ച അവസരമാണ് ഒരുക്കുന്നത്. ദീപാവലി പ്രമാണിച്ചുള്ള പ്രത്യേക ഓഫറുകൾ വഴി സാംസംഗിന്റെ കരുത്തുറ്റ സ്മാർട്ട്ഫോണായ ഗാലക്സി എസ്24എഫ്ഇ (Samsung Galaxy S24 FE) ഇപ്പോൾ 20,000 രൂപ വരെ വിലക്കുറവിൽ സ്വന്തമാക്കാം. ദീപാവലി ഓഫർ വില പ്രകാരം വെറും 39,999 രൂപയ്ക്ക് ഈ പ്രീമിയം ഹാൻഡ്‌സെറ്റ് ഇപ്പോൾ ലഭ്യമാണ്.

ഫ്ളിപ്കാർട്ട് ഒരുക്കുന്ന ആകർഷകമായ ഡിസ്കൗണ്ടുകൾക്ക് പുറമെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഈ ഫോണിന്റെ വിലയെ കൂടുതൽ കുറയ്ക്കുന്നു. 8ജിബി റാമിനൊപ്പം 128ജിബി സ്റ്റോറേജ് സൗകര്യമുള്ള ഈ 5ജി സ്മാർട്ട്ഫോൺ, പ്രീമിയം ലുക്കിനൊപ്പം ട്രിപ്പിൾ ക്യാമറ സംവിധാനവും മികച്ച എഐ (AI) പിന്തുണയും ഉറപ്പുനൽകുന്നു. ഉയർന്ന നിലവാരമുള്ള അമോലിഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു സവിശേഷത. സുഗമമായ ഗെയിമിംഗ് അനുഭവം നൽകുന്ന എക്സിനോസ് 2400 സീരീസ് ചിപ്സെറ്റും 4700 എംഎഎച്ച് ശേഷിയുള്ള ശക്തമായ ബാറ്ററിയും ഇതിലുണ്ട്.

സാംസംഗിന്റെ സുരക്ഷാ സംവിധാനമായ നോക്സ് (Knox) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗാലക്സി എഐയുടെ പ്രീമിയം ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭിക്കും. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 10 മെഗാപിക്സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതിനാൽ, ശുദ്ധജലത്തിൽ ഒന്നര മീറ്റർ ആഴത്തിൽ അരമണിക്കൂർ വരെ ഈ ഫോൺ സുരക്ഷിതമായിരിക്കും.

59,999 രൂപയ്ക്ക് വിപണിയിലെത്തിയ ഈ സ്മാർട്ട്ഫോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ വഴി ഇപ്പോൾ 39,999 രൂപയ്ക്ക് ലഭ്യമാണ്. ഇതുകൂടാതെ അധിക ലാഭം നേടാനും വഴികളുണ്ട്. എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ 3,000 രൂപയും, ആക്സിസ് ബാങ്ക് കാർഡ് വഴി വാങ്ങിയാൽ 2,000 രൂപയും അധിക ഇളവ് ലഭിക്കും. അതോടൊപ്പം 30,450 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭ്യമാണ്. 12,604 രൂപയുടെ മൂന്ന് മാസത്തെ ഇഎംഐ പദ്ധതിയിലും സാംസംഗ് ഗാലക്സി എസ്24എഫ്ഇ സ്വന്തമാക്കാൻ സാധിക്കും.

Sports ⏭️

Back to top button